Monday January 22, 2018
Latest Updates

അയര്‍ലണ്ടിലെ ഡോക്റ്റര്‍മാരും സമരത്തിന്,രോഗികളുടെ സുരക്ഷയിലും സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ആരോപണം

അയര്‍ലണ്ടിലെ ഡോക്റ്റര്‍മാരും സമരത്തിന്,രോഗികളുടെ സുരക്ഷയിലും സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ആരോപണം

ഡബ്ലിന്‍:ലുവാസ് ഡ്രൈവര്‍മാര്‍ക്കും ഗാര്‍ഡയ്ക്കും അദ്ധ്യാപകര്‍ക്കും പിന്നാലെ അയര്‍ലണ്ടിലെ ഡോക്ടര്‍മാരും സമരത്തിനൊരുങ്ങുന്നു. 2012ല്‍ നിര്‍ത്തലാക്കിയ ‘ലിവിങ് ഔട്ട് അലവന്‍സ്’ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ (ഐഎംഒ) നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നത്. ‘ലിവിങ് ഔട്ട് അലവന്‍സി’നു സമാനമായ ‘റെന്റ് അലവന്‍സ്’ കഴിഞ്ഞ ദിവസം സമരഭീഷണി മുഴക്കി ഗാര്‍ഡ നേടിയെടുത്തിരുന്നു.

അംഗങ്ങളെല്ലാം സമരം നടത്തുക എന്ന ആവശ്യത്തെ അനുകൂലിച്ചതായി ഐഎംഒ പ്രസ്താവനയില്‍ വ്യക്തമാക്കി. എച്ച്എസ്ഇയെയും ആരോഗ്യവകുപ്പിനെയും വിമര്‍ശിച്ച ഐഎംഒ, രോഗികളുടെ സുരക്ഷാകാര്യങ്ങളിലടക്കം സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതായും ആരോപിച്ചു. സര്‍ക്കാരിന്റെ സമീപനം കാരണം പല ഡോക്ടര്‍മാരും പുറം രാജ്യങ്ങളില്‍ ജോലിയന്വേഷിച്ചു പോകുകയാണ്.

Scroll To Top