Tuesday December 06, 2016
Latest Updates

ഗോള്‍വേയിലെ നിര്‍ദിഷ്ട ബൈപ്പാസ് : നഗരത്തില്‍ നൂറിലധികം വീടുകള്‍ പൊളിച്ചു മാറ്റേണ്ടിവരും 

ഗോള്‍വേയിലെ നിര്‍ദിഷ്ട ബൈപ്പാസ് : നഗരത്തില്‍ നൂറിലധികം വീടുകള്‍ പൊളിച്ചു മാറ്റേണ്ടിവരും 

ഗോള്‍വേ:ഗോള്‍വേയിലെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍മ്മിക്കുന്ന നിര്‍ദിഷ്ട ബൈപ്പാസ് നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.എന്‍ 6 ഗോള്‍വേ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്റ്റ് എന്ന പേരിലുള്ള പദ്ധതിക്കായി വിവിധങ്ങളായ 6 റൂട്ടുകളാണ് ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്.

ഇതിനായി സ്ഥലങ്ങള്‍ ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന് സൂചിപ്പിച്ച് മുന്നൂറോളം വീട്ടുടമകള്‍ക്ക് സിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് സന്ദേശം നല്‍കി കഴിഞ്ഞു.പൊന്നുംവില നല്കിയാവും വീടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക.750 മില്യന്‍ യൂറോ വരെ ആകെ ചിലവാണ് മൊത്തം പ്രൊജക്റ്റിനു വകയിരുത്തിയിരിക്കുന്നത്.

ബാര്‍ന,ബുഷിപാര്‍ക്ക്,മെന്‍ലോ,ന്യൂ കാസില്‍,ഡന്‍ഗന്‍,വെസ്റ്റ് സൈഡ് ,ടെറിലാന്ഡ് എന്നിവിടങ്ങളിലൂടെയാവും ബൈപ്പാസ് കടന്നു പോകുന്നതെന്നാണ് പ്രാഥമിക സൂചനകള്‍ 

Scroll To Top