Friday December 09, 2016
Latest Updates

ആപ്പിള്‍ ഐ ഫോണ്‍ നശിപ്പിക്കാന്‍ പുതിയ ‘ബഗ്’ 

ആപ്പിള്‍ ഐ ഫോണ്‍ നശിപ്പിക്കാന്‍ പുതിയ ‘ബഗ്’ 

ഏറ്റവും സുരക്ഷിതം എന്നവകാശപ്പെടുന്ന ആപ്പിള്‍ ഐ ഓ എസ് സോഫ്റ്റ്‌വെയറിലും പിഴവ് കണ്ടെത്തി. ഒരു പ്രത്യേക തരത്തില്‍ മെസേജ് അയച്ച് ആര്‍ക്കും മറ്റൊരാളുടെ അപ്പിള്‍ ഐ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനാകുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

മെസേജുകളും മറ്റും വായിക്കപ്പെടുന്നതുവരെ നോട്ടിഫിക്കേഷന്‍ നല്‍കുന്നതിനായി ഐ ഫോണുകളിലുള്ള ബാനര്‍ സംവിധാനത്തിലാണ് പിഴവ് എന്നാണ് വിലയിരുത്തല്‍. 
കൂടുതല്‍ മെസേജുകള്‍ വായിക്കപ്പെടാനുണ്ട് എന്നു സൂചന കാണിക്കുന്നതിനായി ഐ ഫോണുകളില്‍ ഒരു പ്രത്യേകതരം അടയാളം ഉപയോഗിക്കാറുണ്ട്. ഈ അടയാളങ്ങള്‍ ഇംഗ്ലീഷ് ഇതര ഭാഷകളില്‍ (അറബിക്, ചൈനീസ് പോലുള്ള ഭാഷയിലുള്ള) പ്രത്യേക മെസേജുകള്‍ക്കിടയില്‍ വരികയാണെങ്കില്‍ മെസേജ് ലഭിച്ചയുടനെ ഫോണ്‍ സ്വിച്ച് ഓഫ് ആവുന്നുവെന്നാണ് പരാതി.pho so(താഴെ ചിത്രം കാണുക ) ഉടന്‍ തന്നെ രണ്ടാമതും സ്വിച്ച് ഓണ്‍ ആവുകയും ചെയ്യുന്നു.

ഓണ്‍ലൈന്‍ ഫോറമായ റെഡിറ്റില്‍ വിഷയത്തില്‍ സജീവമായ ചര്‍ച്ചകള്‍ നടക്കുകയാണ്. ഫോണ്‍ റീബൂട്ട് ആയ ശേഷം ലഭിച്ച മെസേജുകള്‍ വായിക്കാന്‍ കഴിയാതെ വരുന്നതായും ചിലര്‍ പരാതിപ്പെടുന്നുണ്ട്. വാട്ട്‌സ് ഉപയോഗിക്കുമ്പോഴും സമാന പ്രശ്‌നമുണ്ട്.

നേരത്തെ സ്‌നാപ്പ്ചാറ്റിന്റെ മെസേജിങ്ങ് സേവനം ഉപയോഗിച്ച് ഐഫോണുകളില്‍ വിവരങ്ങള്‍ കുത്തിനിറച്ച് ഫോണിനെ തകര്‍ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പിഴവ് അത്ര ഗുരുതരമല്ല എന്നാണ് വിലയിരുത്തല്‍. കൂടുതല്‍
ആളുകളും കൂട്ടുകാരെ പറ്റിക്കാനായാണ് ഇത്തരം മെസേജുകള്‍ ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. ഫൊണിന്റെ സെറ്റിങ്ങ്‌സില്‍ മെസേജ് നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യുന്നതിലൂടെ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കാനാവും.

Scroll To Top