Friday December 09, 2016
Latest Updates

കമ്പ്യൂട്ടറുകള്‍ക്കും ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ നീക്കം,ടി വി ലൈസന്‍സ് പദ്ധതി നവീകരിക്കുന്നു

കമ്പ്യൂട്ടറുകള്‍ക്കും ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ നീക്കം,ടി വി ലൈസന്‍സ് പദ്ധതി നവീകരിക്കുന്നു

ഡബ്ലിന്‍ :നിലവിലുള്ള ടെലിവിഷന്‍ ലൈസന്‍സ് ഫീസ് കംബ്യൂട്ടറുകള്‍ക്കും കൂടി ബാധകമാക്കി ബ്രോഡ് കാസ്റ്റിംഗ് ബില്ലുകള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കിയതായി റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പ് ഭയപ്പെടുന്ന സാഹചര്യത്തില്‍ പുതിയ ബ്രോഡ്കാസ്റ്റ് ബില്ലുകള്‍ പൊതു തിരഞ്ഞെടുപ്പിനു മുന്‍പായി പ്രാബല്യത്തില്‍ വരുത്തേണ്ടേന്നും തീരുമാനമായിട്ടുണ്ട്.. പകരം ടിവി ലൈസന്‍സ് രംഗത്തെ തട്ടിപ്പുകള്‍ മൂലം നഷ്ടപ്പെടുന്ന 30 മില്യണ്‍ യൂറോ പിടിച്ചെടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ടെലികോം രംഗത്തെ ഉപദേഷ്ടാക്കളായ ഇന്‍ഡികോണിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണിത്.

കമ്പ്യൂട്ടറുകളുടെ അതിപ്രസരം മൂലം നിലവിലുള്ള ടിവി ലൈസന്‍സ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ടിവിയുള്ള വീടുകളില്‍മാത്രമാണ് നിലവില്‍ ബില്‍ ബാധകമാവുക. പകരം, എല്ലാ വീടുകള്‍ക്കും 160 യൂറോ വീതം ബില്‍ ചുമത്തുക എന്നാണ് പുതിയ ബ്രോസ്‌കാസ്റ്റിങ്ങ് ബില്‍ വിഭാവനം ചെയ്തിരുന്നത്. വര്‍ദ്ധിച്ചു വരുന്ന വസ്തു നികുതിയുടെയും, വിവാദമായ വാട്ടര്‍ബില്ലിന്റെയും പശ്ചാത്തലത്തില്‍ ബില്ലിന് ജനപിന്തുണ ആര്‍ജിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അലെക്‌സ് വൈറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഡബ്ലിനിലെ മോണ്‍റോസിലുള്ള ബ്രോഡ്കാസ്റ്റിങ്ങ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഇന്‍ഡികോണ്‍ സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

Scroll To Top