Friday December 09, 2016
Latest Updates

യേശുക്രിസ്തു തമിഴ് ഹിന്ദുവാണെന്നു പരാമര്‍ശിക്കുന്ന പുതിയ പുസ്തകം

യേശുക്രിസ്തു തമിഴ് ഹിന്ദുവാണെന്നു പരാമര്‍ശിക്കുന്ന പുതിയ പുസ്തകം

മുംബൈ: യേശുക്രിസ്തു തമിഴ് ഹിന്ദുവാണെന്നു പരാമര്‍ശിക്കുന്ന പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നു.ആര്‍ എസ് എസ് നേതാവായിരുന്ന വീര്‍ സവര്‍ക്കറിന്റെ സഹോദരന്‍ ഗണേഷ് ദാമോദര്‍ (ബാബറാവു) ആണ് പുസ്തകം എഴുതിയത്. 1946ല്‍ പ്രസിദ്ധീകരിച്ച പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നത് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റൈറ്റ് വിങ് ട്രസ്റ്റാണ്. ക്രിസ്തു പരിചയത്തില്‍ പറയുന്നത് യേശു വിശ്വകര്‍മ ബ്രാഹ്മിണ്‍ ആയിരുന്നുവെന്നാണ്.
ക്രിസ്തുവിന്റെ ജനനസ്ഥലം സംബന്ധിച്ചു പുസ്തകത്തില്‍ കാര്യമായ വെളിപ്പെടുത്തലുകളില്ല. കേശവ് കൃഷ്ണ എന്നായിരുന്നു യേശുവിന്റെ പേര്. തമിഴ് ആയിരുന്നു മാതൃഭാഷ. യേശുവിന്റെ കുടുംബത്തിന്റെ വസ്ത്രധാരണ രീതി ഭാരത സംസ്‌കാരത്തിനനുസരിച്ചായിരുന്നു.
ശിവനെ ആരാധിച്ചിരുന്ന യേശു ഹിമാലയത്തില്‍ കഴിയുകയും ശിവന്റെ ദര്‍ശനം നേടുകയും ചെയ്തു. 49 വയസുള്ളപ്പോള്‍ യേശു ഭൗതിക ശരീരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ പോകുന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍. 26ന് പുസ്തകം പുറത്തിറങ്ങും.

Scroll To Top