Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ ചിത്രീകരിച്ച പുതിയ ബോളിവുഡ് ചിത്രം പുറത്തിറങ്ങി:ഡബ്ലിന്‍ നഗരത്തിലെ മാഫിയകളുടെ കഥ ഇന്ത്യയില്‍ വന്‍വിജയമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

ഡബ്ലിനില്‍ ചിത്രീകരിച്ച പുതിയ ബോളിവുഡ് ചിത്രം പുറത്തിറങ്ങി:ഡബ്ലിന്‍ നഗരത്തിലെ മാഫിയകളുടെ കഥ ഇന്ത്യയില്‍ വന്‍വിജയമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍ :ഡബ്ലിനിലെ അധോലോകത്തിന്റെ കഥപറയുന്ന അയര്‍ലണ്ടില്‍ ചിത്രീകരിച്ച പുതിയ ബോളിബുഡ് സിനിമ ‘തേരാ സുരൂറിന് ഇന്ത്യന്‍ തീയേറ്ററുകളില്‍ വന്‍ സ്വീകരണമെന്ന് റിപ്പോര്‍ട്ടുകള്‍.ഡബ്ലിനില്‍ ഓഗസ്റ്റില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഐറിഷ് ടൂറിസം വലിയ പ്രതീക്ഷയോടെയാണ് ഇത് നോക്കിക്കാണുന്നത്.ഏക് ദ ടൈഗറിന് ശേഷം ഡബ്ലിന്‍ നഗരത്തെ ഇന്ത്യന്‍ സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന ഈ പുതിയ ചിത്രത്തിന്റെ മിക്ക ഭാഗവും ഡബ്ലിന്‍ കേന്ദ്രീകരിച്ചുള്ള പ്രമേയമാണ്.

ഒരു പ്രേമകഥയുടെ അനുബന്ധമെങ്കിലും ഡബ്ലിനിലെ മയക്ക്മരുന്നു മാഫിയയും ജയില്‍ ചാട്ടവും ഒക്കെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.ഭരണാധികാരികളെ പോലും വിറപ്പിച്ചു നിര്‍ത്തുന്ന ഡബ്ലിനിലെ മാഫിയയുടെ ദൃശ്യങ്ങളും,ഏറ്റുമുട്ടലുകളും ‘തേരാ സുരൂറിന്റെ കാഴ്ച്ചകളിലുണ്ട്.
അയര്‍ലണ്ടില്‍ എത്തിയ താരാ വാഡിയ എന്ന തന്റെ കാമുകി എങ്ങനെയോ മയക്കുമരുന്ന് കേസില്‍ പ്രതിയായി ഡബ്ലിന്‍ ജയിലിലായ വിവരമറിഞ്ഞ് അവളെ രക്ഷപ്പെടുത്താന്‍ എത്തുന്ന രഘു എന്ന നായക കഥാപാത്രം നടത്തുന്ന തകര്‍പ്പന്‍ പ്രകടനങ്ങളാണ് തേരാ സുരൂറില്‍ മുഴുവനും എന്ന് പറയാം.

താര ജയിലിലെത്താനുള്ള കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് കഥയുടെ തുടക്കം.താര കുറ്റവാളിയല്ലെന്നും ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട അനിരുദ്ധ് എന്നയാള്‍ താരയെ കുടുക്കിലാക്കുകയാണെന്നും മനസിലാക്കിയ രഘു,താരയെ സാഹസികമായി ഡബ്ലിന്‍ ജയില്‍ ചാടിച്ച് അനിരുദ്ധനെ വക വരുത്തുന്നു എന്ന് ലഘുവായി പറഞ്ഞു നിര്‍ത്താനാവില്ല തേരാ സുരൂറിന്റെ കഥ.ഓരോ ഫ്രെയിമിലും ഡബ്ലിന്റെ ‘തനി സ്വഭാവങ്ങളെ ഒപ്പിയെടുക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് കൂടി പറയണം.

വയലന്‌സും സെക്‌സുംകുത്തി നിറച്ച ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം തേരാ സുരൂര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്.സംഗീത സംവിധായകന്‍ ഹിമേഷ് രെഷാമിയയാണ് ചിത്രത്തിലെ നായകന്‍. ഫറാ കര്‍മിയാണ് നായിക. നസറുദ്ദീന്‍ ഷാ, ശേഖര്‍ കപൂര്‍, കബീര്‍ ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്.അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡറായാണ് ശേഖര്‍ കപൂര്‍ വേഷമിടുന്നത്.ഹിമേഷ് റഷാമീയ തന്നെ സംഗീതവും ഒരുക്കിയിരിക്കുന്നു.

Scroll To Top