Wednesday August 23, 2017
Latest Updates

സര്‍ക്കാര്‍ എതിര്‍ത്തു,സ്‌കൂള്‍ പ്രവേശനത്തില്‍ മാമോദീസാ മുങ്ങിയവര്‍ക്കുള്ള പ്രത്യേകപരിഗണന തല്‍ക്കാലം തുടര്‍ന്നേക്കും,ബദല്‍ ബില്‍ കൊണ്ടുവരാനും പദ്ധതി

സര്‍ക്കാര്‍ എതിര്‍ത്തു,സ്‌കൂള്‍ പ്രവേശനത്തില്‍ മാമോദീസാ മുങ്ങിയവര്‍ക്കുള്ള പ്രത്യേകപരിഗണന തല്‍ക്കാലം തുടര്‍ന്നേക്കും,ബദല്‍ ബില്‍ കൊണ്ടുവരാനും പദ്ധതി

ഡബ്ലിന്‍ :സ്‌കൂള്‍ പ്രവേശനത്തില്‍ മാമോദീസാ മുങ്ങിയവര്‍ക്കുള്ള പ്രത്യേക അവസരം തല്‍ക്കാലം തുടര്‍ന്നേക്കും.സര്‍ക്കാരില്‍ നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണിത്.

സ്‌കൂള്‍ പ്രവേശനത്തില്‍ തുല്യത കൊണ്ടുവരുന്നതിനേക്കാളുപരി ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ പറഞ്ഞു.സോളിഡാരിറ്റി പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് കൊണ്ടുവന്ന തുല്യ പങ്കാളിത്ത സ്‌കൂള്‍ ബില്ലിനെ ബ്രൂട്ടന്‍ എതിര്‍ത്തു. ‘

മാറ്റത്തിന്റെ ആവശ്യം പൂര്‍ണമായും ഞാന്‍ മനസ്സിലാക്കുന്നു.മതരഹിത ജന സമൂഹത്തിന്റെ വളര്‍ച്ചയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.മാറ്റം ആവശ്യമാണ്. എന്നാല്‍ അത് ഏതു തരത്തിലുള്ളതാകണമെന്നതു മാത്രമാണ് പ്രശ്നം.നിര്‍ദിഷ്ട ബില്‍ സ്‌കൂള്‍ സവിശേഷതകളെ നിരാകരിക്കുന്നതാണ്. പകരം ഭരണഘടനാപരവും മനുഷ്യാവകാശവുമായി കൂട്ടുചേര്‍ക്കുന്നു.മന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ക്കുമേല്‍ ചുവപ്പുനാട വരയ്ക്കുന്നതാണ് ബില്ലെന്ന വിമര്‍ശനവും മന്ത്രി നടത്തി.കൂടുതല്‍ തിരഞ്ഞെടുപ്പിന് അവസരമൊരുക്കുന്നതും വൈജാത്യവുമാണ് ഇവിടുത്തെ ആവശ്യം.-മന്ത്രി പറഞ്ഞു.സ്‌കൂളുകളെ ഒരേ ടൈപ്പാക്കി മാറ്റുന്നതാണ് ഇപ്പോഴത്തെ ബില്‍.ഓരോ സ്‌കൂളിനും വ്യത്യസ്ത സവിശേഷതകളുണ്ട്. അത് സംരക്ഷിക്കപ്പെടണം.’നിങ്ങള്‍ ബില്‍ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതാണെന്നു പറയുന്നു. എന്നാല്‍ എന്റെ അഭിപ്രായം മറിച്ചാണ്.നിങ്ങള്‍ക്ക് മക്കളെ ആചാര വിചാരത്തോടെയും ധര്‍മചിന്തയോടെ വളര്‍ത്തണമെന്നുണ്ടെങ്കില്‍ അത് ഈ ബില്ലു മുഖേന നടക്കുമോ’. മന്ത്രി ചോദിച്ചു.ഓരോ സ്‌കൂളും പിന്തുടരുന്ന ധാര്‍മ്മിക വിചാരത്തെ വേണ്ടെന്ന് പറയാന്‍ സര്‍ക്കാരിനാവില്ല.അവരുടെ അവകാശം സംരക്ഷിച്ചു കൊണ്ട് വേണം മറ്റുള്ളവര്‍ക്കും അവസരം നല്‍കേണ്ടത്.പുതിയ ബില്ലിനുള്ള സാധ്യത സൂചിപ്പിച്ച് മന്ത്രി പറഞ്ഞു.

എന്നാല്‍ സോളിഡാരിറ്റി പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി റൂത്ത് കോപ്പിംഗര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു.അയര്‍ലണ്ട് പോലൊരു രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ കുട്ടികളെ പഠിപ്പിക്കാനും വളര്‍ത്താനും കഴിയില്ലെന്നത് ശരിയാണോയെന്ന് ഇവര്‍ ചോദിക്കുന്നു.ഒരു സര്‍വെയില്‍ 76 ശതമാനം ആളുകളും പറഞ്ഞത് സഭയ്ക്ക് സ്‌കൂളുകളില്‍ സ്വാധീനം ചെലുത്തുവാനാവുന്നില്ലെന്നാണ്. എന്നാല്‍, 96 ശതമാനം പ്രൈമറി സ്‌കൂളുകളും ഇവിടെ സഭകളുടെ കീഴിലാണ്. അവര്‍ ചൂണ്ടിക്കാട്ടി.

വ്യത്യസ്ത മതക്കാര്‍ ഒരുമിച്ചു ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ഇവിടെ സ്‌കൂളുകള്‍ വേര്‍തിരിവുണ്ടാക്കുകയാണ്.സര്‍ക്കാരിന്റെ നിലപാട് അറിയിക്കുന്നതില്‍ വരുത്തിയ കാലതാമസം ശരിയായില്ലെന്ന് ഫിയന്ന ഫെയ്ല്‍ വക്താവ് തോമസ് ബൈറണ്‍ പറഞ്ഞു.

Scroll To Top