Tuesday December 06, 2016
Latest Updates

ബില്‍ പാസായി, പക്ഷേ,മെഡിക്കല്‍ സ്റ്റോറിലേയ്ക് ഓടേണ്ട..കഞ്ചാവ് ലഭ്യമാകാന്‍ വൈകും!

ബില്‍ പാസായി, പക്ഷേ,മെഡിക്കല്‍ സ്റ്റോറിലേയ്ക് ഓടേണ്ട..കഞ്ചാവ് ലഭ്യമാകാന്‍ വൈകും!

ഡബ്ലിന്‍:മരുന്നിനായുള്ള കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്ന ബില്‍ ഐറിഷ് പാര്‍ലമെന്റ് പാസാക്കി. എന്നാല്‍ കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നുകള്‍ വിപണിയിലെത്താന്‍ ഇനിയും കാലതാമസമെടുക്കും. ബില്‍ നടപ്പില്‍ വരുത്തുന്നതിനു മുമ്പ് ഇനിയും പല ഔദ്യോഗിക നടപടികളും പിന്നിടേണ്ടതുണ്ട്. പാര്‍ലമെന്റ് പാസാക്കിയ ബില്‍ ഇനി ഒറിയാക്ടസ് ഹെല്‍ത്ത് കമ്മറ്റി പരിഗണിക്കും.

എഎഎ-പിബിപിയാണ് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നത്. സര്‍ക്കാര്‍ ബില്ലിനെ എതിരക്കില്ലെന്ന് ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഞ്ചാവ് ഉപയോഗിച്ച് മരുന്ന് നിര്‍മ്മിക്കുന്നതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഹെല്‍ത്ത് പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റിയോട് (എച്ച്പിആര്‍എ) മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് 2017 ജനുവരി അവസാനത്തോടെയേ ലഭ്യമാകൂ.

അതായത് മരുന്ന് കഞ്ചാവ് വേണമെന്ന ആവശ്യവുമായി ഉടനെങ്ങും ആരും മെഡിക്കല്‍ സ്റ്റോറുകളില്‍ ചെല്ലേണ്ടെന്ന് തന്നെ.അയര്‍ലണ്ടില്‍ പാസാക്കിയ ഗര്‍ഭച്ഛിദ്ര നയം പോലെയാകുമോ പുതിയ ബില്ലും എന്ന് സംശയം പ്രകടിപ്പിക്കുന്നവര്‍ ഏറെയാണ്. ഒരു വര്‍ഷം മുമ്പേ അബോര്‍ഷന് വേണ്ടിയുള്ള ബില്‍ പാസായെങ്കിലും ഉപ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിലെ അഭിപ്രായ ഐക്യം ഉണ്ടാവാത്തതും,നിയമത്തിലെ ഭരണഘടനാപരമായ നൂലാമാലകള്‍ കൊണ്ടും ഇത് നടപ്പാക്കാനായിട്ടില്ല.

Scroll To Top