Monday December 05, 2016
Latest Updates

ഒരു മിനിട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍

ഒരു മിനിട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍

ഒരു മിനിട്ടിനുള്ളില്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ ബാറ്റെറിയുമായി സ്റ്റാന്‍ഫോര്‍ഡില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍. നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹൊങ്ങ്ജി ദായ് ആണ് ബാറ്റെറിയെ കുറിച്ചുള്ള കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്.

നിലവില്‍ ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കപ്പെടുന്ന ലിഥിയം ബാറ്റെറികള്‍ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്നതാണ് പുതിയ അലുമിനിയം ബാറ്റെറികള്‍ എന്ന് അദ്ദേഹം അവകാശപ്പെട്ടു. ലിഥിയം ബാറ്റെറികളെ അപേക്ഷിച്ചു കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതാണ് അലൂമിനിയം ബാറ്റെറികള്‍. നിലവില്‍ ഉപയോഗിക്കപ്പെടുന്ന ആല്‍ക്കലിന്‍ ബാറ്റെറികളെ അപേക്ഷിച്ചു കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ധപരമാണ് ഉത്പന്നമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
 പെട്ടെന്നു തീപിടിക്കില്ല എന്നതിനാല്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും പുതിയ മോഡല്‍ മുന്‍പന്തിയിലാണ്. നിലവില്‍ അമേരിക്കയിലെയും മറ്റും ചില വിമാന സര്‍വ്വീസുകളിലും കപ്പലിലും ലിഥിയം ബാറ്റെറിക്ക് വിലക്കുണ്ട്. ഓടിക്കാനും തിരിക്കാനും കഴിയും എന്നതിനാല്‍ ഇത്തരത്തില്‍ മൊബൈല്‍ ഫോണുകളിലും മറ്റും നടക്കുന്ന ഗവേഷണങ്ങളില്‍ പുതിയ ബാറ്റെറി ഏറെ സഹായകരമാവും

 

Scroll To Top