Sunday December 11, 2016
Latest Updates

ഡബ്ലിന്‍ സൂവില്‍ ഇന്ത്യന്‍ ആനയ്ക്ക് ‘കന്നി പ്രസവം’

ഡബ്ലിന്‍ സൂവില്‍ ഇന്ത്യന്‍ ആനയ്ക്ക് ‘കന്നി പ്രസവം’

സുന്ദരിയായ ഒരു കൊച്ച് ആനക്കുട്ടിയെ കൂടി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഡബ്ലിന്‍ മൃഗശാലാ അധികൃതര്‍.22 മാസത്തെ ഗര്‍ഭകാലത്തിനു ശേഷം ഡബ്ലിന്‍ സൂവില്‍ ഒരു ഇന്ത്യന്‍ ആനയ്ക്ക് പ്രസവം. ആശ എന്ന ആസാം ‘സ്വദേശിനിയായ’ ആനയ്ക്കാണ് ഒരു മീറ്ററില്‍ താഴെ ഉയരവും, 70 കിലോയോളം ഭാരവുമുള്ള കുട്ടി പിറന്നത്.ആശയുടെ ആദ്യ പ്രസവമാണ് ഇത്.

രണ്ടു വര്‍ഷത്തിനിടെ ഡബ്ലിന്‍ സൂവില്‍ ജനിക്കുന്ന നാലാമത്തെ ആനക്കുട്ടിയാണ് ഇത്. ഉപാലി എന്ന ഇന്ത്യന്‍ ആന തന്നെയാണ് കുട്ടിയുടെ അച്ഛനും.. ഇതോടെ സൂവില്‍ മൊത്തം 9 ഏഷ്യന്‍ ആനകളായി.

2007ല്‍ ഇതേ സൂവിലാണ് ആശയും ജനിക്കുന്നത്. സൂവില്‍ ജനിച്ച ഒരു ഏഷ്യന്‍ ആനയ്ക്ക് ഉണ്ടാകുന്ന ആദ്യത്തെ കുട്ടിയാണ് ആശയുടെ ആനക്കുട്ടി. ഈ ആനക്കുട്ടിക്ക് ഏഷ്യന്‍ ബന്ധമുള്ള നല്ലൊരു പേരിടാന്‍ ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ തേടിയിരിക്കുകയാണ് അധികൃതര്‍.

Scroll To Top