Thursday December 08, 2016
Latest Updates

ഡബ്ലിന്‍ യുണൈറ്റഡ് ക്ലബ്ബ് (യൂ സി ഡി ) പ്രവര്‍ത്തനം തുടങ്ങി

ഡബ്ലിന്‍ യുണൈറ്റഡ് ക്ലബ്ബ് (യൂ സി ഡി ) പ്രവര്‍ത്തനം തുടങ്ങി

uc4ഡബ്ലിന്‍ :’ഒന്നിച്ചു പൊരുതാനും ഒന്നിച്ച് ജയിക്കാനും ‘എന്ന മുദ്രാവാക്യത്തോടെ മലയാളികളുടെ ഐക്യവും ക്ഷേമവും ലക്ഷ്യമിട്ട് ഡബ്ലിനില്‍ രൂപവത്കരിച്ച ‘യുണൈറ്റഡ് ക്ലബ് ‘എന്ന പേരിലുള്ള സംഘടന പ്രവര്‍ത്തനം ആരംഭിച്ചു.

ക്രംലിനിലെ WSAF ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് മുഖ്യാഥിതിയായി പങ്കെടുത്ത ദക്ഷിണാഫ്രിക്കയിലെ നൈല്‍ മെലണ്‍ ടൌണ്‍ ഷിപ് ട്രസ്റ്റിന്റെ പ്രധാന പ്രവര്‍ത്തകനും,മുന്‍ അധ്യാപകനുമായ അലന്‍ ജോണോടൊപ്പം അയര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ എം എ ലിങ്ക്വിന്‍ സ്റ്റാര്‍,യുനൈറ്റഡ് ക്ലബ് ചെയര്‍മാന്‍ സുനില്‍ വര്‍ഗീസ്,പ്രധാന പ്രവര്‍ത്തകരായ സാജന്‍ വര്‍ഗീസ്,ജോര്‍ജ് തോമസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. 

ദിയ ലിങ്ക്വിന്‍സ്റ്റാര്‍,ലിന്‍സണ്‍ ,ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ വിവിധകലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു.

സൂസന്‍ റോയി ,ജോമോന്‍ ഫിലിപ്പ് എന്നിവര്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി .സുനില്‍ വര്‍ഗീസ് സ്വാഗതവും,സാജന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു.
അയര്‍ലണ്ടിലെ എല്ലാ മലയാളികളുടെയും,സഹ സംഘടനകളുടെയും പിന്തുണയോടെ യുണൈറ്റഡ് ക്ലബ് വൈവിധ്യ പൂര്‍ണ്ണ മായ പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

 

ഫോട്ടോ:സുനില്‍ ഫ്രാന്‍സിസ് 

uc3

uc 9uc 10

Scroll To Top