Monday December 05, 2016
Latest Updates

മലയാളികള്‍ക്ക് പ്രിയപ്പെട്ട കീരന്‍ ഓ റൈലി ആര്‍ച്ച് ബിഷപ് സ്ഥാനത്തേയ്ക്ക്

മലയാളികള്‍ക്ക് പ്രിയപ്പെട്ട കീരന്‍ ഓ റൈലി ആര്‍ച്ച് ബിഷപ് സ്ഥാനത്തേയ്ക്ക്

 (ഫോട്ടോ:പുതിയ ആര്‍ച്ച് ബിഷപ്പ്(മധ്യത്തില്‍ )സ്ഥാനമൊഴിയുന്ന ആര്‍ച്ച് ബിഷപ്പിനോടും,അയര്‍ലണ്ടിലെ പേപ്പല്‍ ന്യൂണ്‍ഷോയോടുമോപ്പം) ടര്‍ലസ്: മലയാളികള്‍ക്ക് പ്രിയപ്പെട്ട കീരന്‍ ഓ റൈലി ആര്‍ച്ച് ബിഷപ് സ്ഥാനത്തേയ്ക്ക്.  ഉള്‍പ്പെടുന്ന കാഷെല്‍ ആന്‍ഡ് എമിലി പ്രൊവിന്‍സിന്റെ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. നിലവില്‍ കില്ലലി ബിഷപ്പായ അദ്ദേഹം ആര്‍ച്ച് ബിഷപ്പ് ഡെര്‍മോട്ട് ക്ലിഫോര്‍ഡിന്റെ പിന്‍ഗാമിയായാണ് ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് കടന്നു വരുന്നത്.ടിപ്പററി,ലീമറിക്ക് കൌണ്ടികള്‍ പൂര്‍ണ്ണമായും,ക്ലോയിന്‍,കോര്‍ക്ക് ആന്‍ഡ് റോസ്,കെറി,കില്ലലി,ലിമറിക്ക്,വാട്ടര്‍ഫോര്‍ഡ് ആന്‍ഡ് ലിസ്‌മോര്‍,കില്‍ഫെന്രോര എന്നി രൂപതകളും ഉള്‍പ്പെട്ട അതിരൂപതയുടെ അധ്യക്ഷനാവുന്ന അദ്ദേഹം ഫെബ്രുവരി 8 ന് ടര്‍ലസിലെ അസംപ്ഷന്‍ കത്ത്രിഡല്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന ചടങ്ങില്‍ സ്ഥാനമേല്ക്കും.

വോയിസ് ഓഫ് പീസ് മിനിസ്ട്രി സംഘടിപ്പിച്ച നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.മലയാളികളോട് പ്രത്യേകമായ വാത്സല്യം പുലര്‍ത്തുന്ന അയര്‍ലണ്ടിലെ സഭാധ്യക്ഷന്‍മാരില്‍ ഒരാളാണ് അദ്ദേഹം. 

കോര്‍ക്ക് സ്വദേശിയായ അദ്ദേഹം 1970കളില്‍ സൊസൈറ്റി ഓഫ് ആഫ്രിക്കാന്‍ മിഷന്റെ ഭാഗമായാണ് വൈദികവൃത്തിയിലേക്ക് വരുന്നത്. നിലവില്‍ ഐറിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രണ്‍സിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. പുതിയ സ്ഥാനലബ്ദിയില്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രണ്‍സിന് വേണ്ടി അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പ് എമോണ്‍ മാര്‍ട്ടിന്‍ അഭിനന്ദിച്ചു. കീരന്‍ ഓ റൈലി 2010ല്‍ ബിഷപ്പായി നിയമിതനായത് മുതല്‍ തനിക്ക് അദ്ദേഹവുമായി അടുത്ത് പരിചയമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് എമോണ്‍ മാര്‍ട്ടിന്‍ അനുസ്മരിച്ചു. എഴുപതുകളില്‍ വൈദികവൃത്തിയിലേക്ക് കടന്നു വന്നത് മുതല്‍ കീരന്‍ ലൈബീരിയയും നൈജീരിയയും ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരവധി വര്‍ഷങ്ങള്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

1989 മുതല്‍ 2010ല്‍ കില്ലലോ ബിഷപ്പായി നിയമിതനാകുന്നത് വരെ അദ്ദേഹം ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഓഫ് സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. കീരന്‍ ഓ റൈലി കൂടി ആര്‍ച്ച് ബിഷപ്പായി ചുമതലയേല്‍ക്കുന്നതോടെ അയര്‍ലണ്ടില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പുമാരുടെ എണ്ണം നാലാകും. നിലവില്‍ അര്‍മാഗ് ആര്‍ച്ച് ബിഷപ്പ് എമോണ്‍ മാര്‍ട്ടിന്‍, ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡെര്‍മീഡ് മാര്‍ട്ടിന്‍, തവോം ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ ന്യൂരി എന്നിവരാണ് അയര്‍ലണ്ടില്‍ നിന്നുള്ള മറ്റ് ആര്‍ച്ച് ബിഷപ്പുമാര്‍. 

Scroll To Top