Friday December 02, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സും എയര്‍ ലിംഗസും ചേര്‍ന്ന് ഗള്‍ഫിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കും,മലയാളികള്‍ക്ക് യാത്ര സുഗമമാകും

അയര്‍ലണ്ടില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സും എയര്‍ ലിംഗസും ചേര്‍ന്ന് ഗള്‍ഫിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കും,മലയാളികള്‍ക്ക് യാത്ര സുഗമമാകും

ഡബ്ലിന്‍:ഗള്‍ഫിലേയ്ക്കുള്ള സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ ലിംഗസ്.ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പിന്‍വലിച്ച സര്‍വീസ് പുനരാരംഭിക്കാനാണ് ധാരണ.ഖത്തര്‍ എയര്‍വേയ്‌സുമായി ചേര്‍ന്നാകും സര്‍വീസ്.

കഴിഞ്ഞ വര്‍ഷം എയര്‍ ലിംഗസിനെ ഐഎജി(International Consolidated Airlines Group) ഏറ്റെടുത്തിരുന്നു.എയര്‍ ലിംഗസിനൊപ്പം ഖത്തര്‍ എയര്‍ വേയസും ഇതില്‍ അംഗമാണ് .

ഐഎജിയില്‍ ഖത്തര്‍ എയര്‍വേയ്‌സിന് നിലവില്‍ 15% ഷെയര്‍ ഉണ്ട്. ഇത് വര്‍ദ്ധിപ്പിക്കാനാണ് ഖത്തറിന്റെ ഉദ്ദേശ്യം. ഡബ്ലിനില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേയ്ക്ക് എയര്‍ ലിംഗസ് സര്‍വീസ് നടത്തുകയോ, അതല്ലെങ്കില്‍ ദോഹയില്‍ നിന്ന് ഡബ്ലിനിലേയ്ക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുകയോ ആകും ചെയ്യുക. ഡബ്ലിനില്‍ സമാപിച്ച അയാട്ട ഇന്റര്‍നാഷണല്‍ സമ്മേളനത്തില്‍ ഖത്തര്‍ എയര്‍വേസ് അധികൃതരുടെ സാന്നിധ്യത്തില്‍ എയര്‍ ലിംഗസിന്റെ ചീഫ് എക്‌സിസിക്യൂട്ടിവ് സ്ടീഫന്‍ കാവനയാണ് പുതിയ ധാരണകള്‍ പ്രഖ്യാപിച്ചത്.

ഇതോടെ ഗള്‍ഫ് എയര്‍ലൈന്‍ സര്‍വീസുകളായ എമിറേറ്റ്‌സ്, എത്തിഹാദ് തുടങ്ങിയ കമ്പനികളുമായാകും ഐഎജിയുടെ മത്സരം.ഡബ്ലിനില്‍ നിന്നും ഈ കമ്പനികള്‍ക്ക് ദുബായ്, അബുദാബി എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസ് ഉണ്ട്.

ഖത്തര്‍ എയര്‍വേയസുമായുള്ള എയര്‍ ലിംഗസിന്റെ ധാരണ ഏറ്റവും അധികം ഗുണം ചെയ്യുക മലയാളികള്‍ അടക്കമുള്ള ഇന്ത്യാകാര്‍ക്കാണ്.ഗള്‍ഫില്‍ നിന്നും കേരളത്തിലേയ്ക്ക് കൂടുതല്‍ കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ നിലവിലുള്ളതിനാല്‍ ഡബ്ലിനില്‍ നിന്നുള്ള യാത്രകാര്‍ക്ക് യാത്ര കൂടുതല്‍ എളുപ്പമാവും.നിലവില്‍ എമിരേറ്റസ് സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയും,ഇത്തിഹാദിലുളള യാത്രയുടെ ദുരിതം ദിവസം തോറും വര്‍ദ്ധിക്കുകയും ചെയ്യുന്നതിനിടയില്‍ കേരളത്തിലേയ്ക്കുള്ള യാത്രകാര്‍ക്ക് തികച്ചും സന്തോഷകരമാണ് പുതിയ പ്രഖ്യാപനം.

Scroll To Top