Thursday December 08, 2016
Latest Updates

ഡബ്ലിന്‍-ദോഹ ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് മെയ് മുതല്‍,എമിറേറ്റ്‌സും ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കും

ഡബ്ലിന്‍-ദോഹ ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് മെയ് മുതല്‍,എമിറേറ്റ്‌സും ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കും

ഡബ്ലിന്‍:ഡബ്ലിനില്‍ നിന്നും ദോഹയിലേയ്ക്ക് പുതിയ വിമാന സര്‍വീസ് ആരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചു. 2017 മെയ് മാസത്തില്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇതോടെ മറ്റ് എയര്‍ലൈന്‍ സര്ഡവീസുകളായ എമിറേറ്റ്സ്, എത്തഹാദ് എന്നിവയുമായുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ മത്സരം മുറുകും.

ബോയിങ് 187 ഡ്രീംലൈനേഴ്സ് വിമാനമാകും ഈ റൂട്ടില്‍ ഉപയോഗിക്കുക. ദോഹയ്ക്കു പുറമെ തായ്ലന്റിലെ ക്രാബി, ന്യൂസിലാന്റിലെ ഓക്ലാന്‍ഡ് എന്നവിടങ്ങളിലേയ്ക്കും അയര്‍ലണ്ടില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്സിനു പദ്ധതിയുണ്ട്.

ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് അയര്‍ലണ്ടില്‍ നിന്നും ആരംഭിക്കുമെന്ന് ഐറിഷ് മലയാളി നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ ഡബ്ലിനില്‍ നിന്നോ ബെല്‍ഫാസ്റ്റില്‍ നിന്നോ എന്ന് തീരുമാനിച്ചിട്ടില്ല എന്നായിരുന്നു അന്ന് അധികൃതര്‍ അറിയിച്ചിരുന്നത്.

പുതിയ എയര്‍ ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലേയ്ക്ക് പോകാനുള്ള മലയാളികള്‍ അടക്കമുള്ള യാത്രികര്‍ക്ക് അത് പ്രയോജനകരമാകും.

അതേ സമയം എമിറേറ്റ്‌സും കേരളമടക്കമുള്ള സ്ഥലങ്ങളിലേക്ക് ഡബ്ലിനില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനിയുടെ കണ്‍ട്രി മാനേജര്‍ എന്‍ഡ കോര്‍ണില്‍ സൂചനാ നല്‍കിയിരുന്നു,ശരാശരി 78 ശതമാനം സീറ്റുകളും വില്‍പ്പന നടത്തിയാണ് എമിറേറ്റ്‌സ് അയര്‍ലണ്ടില്‍ നിന്നും എല്ലാ റൂട്ടുകളിലേയ്ക്കും സര്‍വീസ് നടത്തുന്നത്.

എന്നാല്‍ ടിക്കറ്റ് നിരക്കിലുള്ള കുറവ് ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ഇവരാരും സൂചനകള്‍ നല്‍കിയിട്ടില്ല.

RELATED NEWS

ഖത്തര്‍ എയര്‍വേയ്‌സ് അയര്‍ലണ്ടിലേയ്ക്ക് സര്‍വീസ് ആരംഭിക്കും 

Scroll To Top