Saturday July 22, 2017
Latest Updates

അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ ഏറ്റവും ഭയക്കുന്നത് എന്തെന്നാല്‍…

അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ ഏറ്റവും ഭയക്കുന്നത് എന്തെന്നാല്‍…

ഡബ്ലിന്‍:യൂറോപ്പില്‍ താമസിക്കുന്ന മലയാളികള്‍ ആശങ്കയിലാണ്. ദി ഐറിഷ് സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ചില്‍ഡ്രണ്‍ (ഐപിസിസി) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് തങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ച് ആശങ്കപ്പെടാന്‍ രക്ഷിതാക്കള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വെറും ആറു വയസ്സ് പ്രായമുള്ള കുട്ടികള്‍ വരെ ഓണ്‍ലൈനില്‍ പോണ്‍ വീഡിയോകള്‍ കാണുന്നതായും, ലൈംഗികതയുമായി ബന്ധപ്പെട്ട വാക്കുകള്‍ ഉപയോഗിക്കുന്നതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളുടെ ശരിയായ അര്‍ത്ഥം പോലും പല കുട്ടികള്‍ക്കും അറിയില്ല.

ചെറിയ പ്രായത്തിലേ പോണോഗ്രാഫിക് വീഡിയോകളും മറ്റും കാണുന്നത് കുട്ടികളില്‍ ആശയക്കുഴപ്പവും, ഭയവും സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. പല കുട്ടികളും ശരിയായ ബോധമില്ലാതെ ലൈംഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. സ്വന്തം നഗ്‌ന ഫോട്ടോകള്‍ ബോയ്ഫ്രണ്ടിനോ ഗേള്‍ഫ്രണ്ടിനോ അയച്ചു നല്‍കുന്ന ശീലവും മിക്ക കുട്ടികള്‍ക്കും ഉണ്ട്. പലരം സ്വന്തം സൗന്ദര്യത്തില്‍ വിശ്വാസമില്ലാതെ, പോപ് സ്റ്റാറുകളെപ്പോലെയും, സിനിമാ താരങ്ങളെപ്പോലെയും ആകാന്‍ കൊതിക്കുന്നതായും റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.

ഗേ മാരിയേജ് പോലെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള അതിരുവിട്ട പ്രചാരണം അസ്വാഭാവിക ലൈംഗീകപ്രവണതകള്‍ പ്രകൃതി വിരുദ്ധമാണെന്ന ചിന്ത കുരുന്നുകളില്‍ ഉളവാക്കുന്നതേയില്ല എന്നാണ് പുതിയ പഠനം.ഇത് ലൈംഗീക അരാജകത്വത്തിനും,കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമാവുമെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ കരുതുന്നു.

കൗമാരക്കാരായ കുട്ടികള്‍ക്ക് വിവിധ കാരണങ്ങളാല്‍ മാനസികമായ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നില്ല. പലരും സ്വയം വേദനിപ്പിക്കുകയും, ആത്മഹത്യാ പ്രവണത കാണിക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ധാരാളം പരാതികളും, സഹായവും ആവശ്യപ്പെട്ടുള്ള ഫോണ്‍ കോളുകളും ചൈല്‍ഡ് ലൈനിന് ലഭിച്ചിട്ടുണ്ട്.

ചെറു പ്രായത്തില്‍ കുട്ടികളില്‍ ലൈംഗിക ചിന്തകളുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ചില്‍ഡ്രണ്‍സ് മിനിസ്റ്റര്‍ കാതറിന്‍ സപ്പോനെയും വ്യക്തമാക്കി.

Scroll To Top