Friday June 23, 2017
Latest Updates

50 യൂറോയുടെ പുതിയ നോട്ട് പുറത്തിറക്കി

50 യൂറോയുടെ പുതിയ നോട്ട് പുറത്തിറക്കി

50 യൂറോയുടെ പുതിയ കറന്‍സി നോട്ട് ദി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പുറത്തിറക്കി. 2017 ഏപ്രില്‍ മുതല്‍ ഇത് ജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങും. യൂറോയെ സ്ഥിരതയുള്ള കറന്‍സിയായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ നോട്ട് പുറത്തിറക്കിയതെന്ന് ഇസിബി എക്‌സിക്യുട്ടീവ് ബോര്‍ഡ് മെമ്പര്‍ വെസ് മെര്‍ഷ് പറഞ്ഞു. 338 മില്ല്യണ്‍ പേരാണ് ദിവസവും യൂറോയെ ആശ്രയിക്കുന്നത്.

പോര്‍ട്രെയ്റ്റ് വിന്‍ഡോ രേഖാചിത്രം പുതിയ ബാങ്ക് നോട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്. 20 യൂറോ നോട്ടിലായിരുന്നു ഇത് ആദ്യമായി ഉപയോഗിച്ചത്. ഈ നോട്ട് വെളിച്ചത്തിനു നേരെ പിടിക്കുമ്പോള്‍ ഈ വിന്‍ഡോയുടെ മുകളില്‍ യൂറോപ്പയുടെ ചിത്രം തെളിയും. ഗ്രീക്ക് മിത്തോളജിയില്‍ നിന്നാണ് ഈ രൂപം സ്വീകരിച്ചിട്ടുള്ളത്.

നോട്ടിന്റെ മുന്‍ഭാഗത്ത് ഒരു ‘എമറാള്‍ഡ് നമ്പര്‍’ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് ഫീച്ചറുകളും കള്ളനോട്ടുകളെ തടയാന്‍ പര്യാപ്തമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

Scroll To Top