Sunday May 28, 2017
Latest Updates

2000 രൂപയുടെ നോട്ട് ഇന്ത്യ പുറത്തിറക്കും

2000 രൂപയുടെ നോട്ട് ഇന്ത്യ പുറത്തിറക്കും

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ ഇതാദ്യമായി ഇന്ത്യയില്‍ നിലവില്‍ വരും. കൂടാതെ, 500 രൂപയുടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്യും.500-rs

ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിന് പുറമെ ബുധനാഴ്ച ബാങ്കുകള്‍ക്കും, എടിഎം സെന്ററുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

ദണ്ഡിയാത്രക്കു പകരം ചെങ്കോട്ടയുടെ ചിത്രമാകും പുതിയ 500 രൂപ നോട്ടില്‍ ആലേഖനം ചെയ്യപ്പെടുക.

പുതിയ 2000 രൂപ നോട്ടില്‍ മംഗള്‍യാന്റെ ചിത്രവും രേഖപ്പെടുത്തും. നോട്ടിന്റെ പിന്‍വശത്തായാണ് മംഗള്‍യാന്‍ പ്രത്യക്ഷപ്പെടുക. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അസാധാരണ തീരുമാനം ഉണ്ടായിരിക്കുന്നത്.

RELATED NEWS http://irishmalayali.com/rupees-not-withdrawnindian/  ഇന്ത്യയില്‍ 1000,500 രൂപാ നോട്ടുകള്‍ അസാധുവാക്കി,ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവിലുള്ള നോട്ടുകള്‍ ഉപയോഗിക്കാനാവില്ല

Scroll To Top