Wednesday September 20, 2017
Latest Updates

എടിഎമ്മുകളില്‍ പുതിയ 20 യൂറോ നോട്ട് 

എടിഎമ്മുകളില്‍ പുതിയ 20 യൂറോ നോട്ട് 

ഡബ്ലിന്‍:അത്യാധുനിക സുരക്ഷാ വിശേഷണഗുണമുള്ള 20ന്റെ യൂറോ ഇന്നുമുതല്‍ എടിഎമ്മുകളില്‍ പ്രത്യക്ഷപ്പെടും. ഹോളോഗ്രാമില്‍ കാണുന്ന പോര്‍ട്രേറ്റ് വിന്‍ഡോയാണ് പുതിയ യൂറോയുടെ സവിശേഷത. ഈ വര്‍ഷം ആദ്യം യൂറോപ്യന്‍ സെന്‍ട്രല്‍് ബാങ്ക് പ്രസിഡന്റ് മരിയോ ഡ്രാഘിയാണ അതിനൂതനമായ നോട്ട് ഫ്രാങ്ക്ഫര്‍ട്ടില്‍ പുറത്തിറക്കിയത്. 

നോട്ട് ലൈറ്റിനു നേരെ പിടിച്ചാല്‍ വിന്‍ഡോ സുതാര്യമാവുകയും ഇതിഹാസ രൂപമായ യൂറോപ കാണാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. പുതിയ അഞ്ചിന്റെയും 10ന്റെയും യൂറോ നോട്ടുകളില്‍ കാണുന്നതുപോലെ തന്നെ എമറാള്‍ഡ് നമ്പറും യൂറോപയുടെ പോര്‍ട്രെയ്റ്റും വാട്ടര്‍മാര്‍ക്കിലുണ്ടാകും.

back-of-20-note

Scroll To Top