Monday May 01, 2017
Latest Updates

പുതിയ 2 യൂറോ നാണയം വിതരണത്തിനെത്തുന്നു 

പുതിയ 2 യൂറോ നാണയം വിതരണത്തിനെത്തുന്നു 

ഡബ്ലിന്‍:ഐറിഷ് റിപ്പബ്ലിക്ക് പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുതിയ 2 യൂറോ നാണയം പുറത്തിറക്കാന്‍ ഐറിഷ് സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു.

അയര്‍ലണ്ടിന്റെ പുരാതന ലാറ്റിന്‍ സ്വരൂപമായ ഓഫ് സ്റ്റാച്യൂ ഹൈബേര്‍നിയയാണ് പുതിയ നാണയത്തില്‍ മുദ്രിതമായിരിക്കുന്നത്. ഡബ്ലിനില്‍ 1916 ലുണ്ടായ ഈസ്റ്റര്‍ റൈസിംഗിന് ജനറല്‍ പോസ്റ്റ് ഓഫിസില്‍ സ്ഥാപിച്ചിരിക്കുന്ന ഈ പ്രതിയും സാക്ഷിയായിരുന്നുവെന്ന് നാണയം രൂപ കല്പ്പന ചെയ്ത ഈമെറ്റ് മുള്ളന്‍ പറഞ്ഞു.

ഇതാദ്യമായാണ് രണ്ടു യൂറോ കോയിനില്‍ ഒരു ഐറിഷ് സ്മാരകം മുദ്രിതമാകുന്നത്.യൂറോപ്യന്‍ യൂണിയന്റെ വിവിധ രാജ്യങ്ങളിലെ സ്മാരകങ്ങള്‍ ഇതിനു മുമ്പും നാണയങ്ങളില്‍ കൂടി പ്രകാശിതമായിട്ടുണ്ട്.

4.5 മില്യന്‍ യൂറോ മൂൂല്യം വരുന്ന 2 യൂറോ നാണയങ്ങള്‍ ജനുവരിയില്‍ വിപണിയിലെത്തും 

Scroll To Top