Sunday December 11, 2016
Latest Updates

മാഗി ഇന്ത്യന്‍ വിപണിയില്‍ നിന്നും താല്‍ക്കാലികമായി പിന്‍വലിക്കുന്നുവെന്ന് നെസ്‌ലെ

മാഗി ഇന്ത്യന്‍ വിപണിയില്‍ നിന്നും താല്‍ക്കാലികമായി പിന്‍വലിക്കുന്നുവെന്ന് നെസ്‌ലെ

ലെഡിന്റെയും എംഎസ്ജിയുടെയും അളവ് അപകടകരമായ നിലയിലും കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ മാഗി ന്യൂല്‍ഡില്‍സിന്റെ വില്പന ഇന്ത്യയില്‍ തല്‍ക്കാലികമായി നിര്‍ത്താന്‍ നെസ്ലെ ഇന്ത്യ തീരുമാനിച്ചു. ഉപഭോക്താക്കളുടെ വിശ്വാസ്യതക്കും സുരക്ഷിതത്വത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് പറഞ്ഞാണ് പിന്മാറ്റം.

നിലവിലെ ആശങ്ക പരിഹരിച്ചതിനു ശേഷം മാത്രമേ മാഗി ന്യൂഡില്‍സ് ഇനി മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കൂ. 30 വര്‍ഷമായി ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇടയില്‍ നേടിയ വിശ്വാസ്യത വലുതാണെന്നും ഇത് നിലനിത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയ പത്രക്കുറിപ്പിലുണ്ട്.

അനുവദനീയമായതില്‍ കൂടുതല്‍ ഭക്ഷ്യമായം കണ്ടെത്തിയതിനെതുടര്‍ന്ന് മാഗി നൂഡില്‍സിന്റെ വില്പന തമിഴ്‌നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ നിരോധിച്ചിരുന്നു.

ബിഹാര്‍, പഞ്ചാബ്, ബംഗാള്‍, ഹിമാചല്‍പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഹരിയാണ, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും മാഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഇതിനിടെ സൈനിക കാന്റീനുകളില്‍ മാഗിയുടെ വില്പന നിര്‍ത്തിവച്ചതായി കരസേനാവൃത്തങ്ങളും അറിയിച്ചിരുന്നു.

 

Scroll To Top