Wednesday December 07, 2016
Latest Updates

മാഗി സുരക്ഷിതമെന്ന് നെസ്‌ലെ; ഓണ്‍ലൈന്‍ കാമ്പൈനുകള്‍ ആരംഭിച്ചു

മാഗി സുരക്ഷിതമെന്ന് നെസ്‌ലെ; ഓണ്‍ലൈന്‍ കാമ്പൈനുകള്‍ ആരംഭിച്ചു

അനുവദനീയമായതില്‍ കൂടുതല്‍ ഭക്ഷ്യമായം കലര്‍ന്നിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിപണിയില്‍ നേരിട്ട തിരിച്ചടിയില്‍ മുഖം രക്ഷിക്കല്‍ നടപടികളുമായി മാഗി രംഗത്ത്. നഷ്ടപ്പെട്ട വിപണി തിരിച്ചുപടിക്കാന്‍ മാഗി ന്യൂഡില്‍സിന്റെ നിര്‍മാതാക്കളായ നെസ്‌ലെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ആരംഭിച്ചു. ഉത്പന്നം സുരക്ഷിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഫെസ്ബുക്കിലും ട്വിറ്ററിലും കാമ്പയിനുകള്‍ നടത്തുന്നതിലാണ് നെസ്റ്റ്‌ലെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ കഴിഞ്ഞ ആഴ്ച പകുതിയോടെ മാഗി ന്യൂഡില്‍സിന്റെ വില്‍പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യവ്യാപകമായി ഉത്പന്നത്തിന്റെ വില്പനയില്‍ 10 മുതല്‍ 40 ശതമാനംവരെ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് സ്വതവേ പരസ്യങ്ങളില്‍ സജീവമായ മാഗിക്ക് ആദ്യമായി തങ്ങളുടെ ഉത്പന്നം സുരക്ഷിതമാണെന്ന വാദവുമായി രംഗത്തിറങ്ങേണ്ടി വന്നത്.

2700 കോടിവരുന്ന രാജ്യത്തെ ന്യൂഡില്‍സ് വിപണിയുടെ 70 ശതമാനവും കയ്യടക്കി വച്ചിരിക്കുന്നത് മാഗിയാണ്. ഐടിസിയുടെ സണ്‍ഫീസ്റ്റ് യിപ്പിയടക്കമുള്ള മറ്റു ബ്രാന്‍ഡുകള്‍ക്ക് 30ശതമാനം മാത്രമാണ് വിപണി വിഹിതമുള്ളത്. അപകടകരമായ അളവില്‍ ലെഡിന്റെയും എംഎസ്ജിയുടെയും അംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഫിബ്രവരി 2014 ബാച്ച് മാഗി ന്യൂഡില്‍സ് കമ്പനി പിന്‍വലിച്ചിരുന്നത്.

Scroll To Top