Saturday December 03, 2016
Latest Updates

മാഗിക്കു പിന്നാലെ നെസ്‌ലേക്ക് പുതിയ തലവേദന; കുട്ടികള്‍ക്കായുള്ള പാല്‍പ്പൊടിയില്‍ പുഴുക്കളെ കണ്ടെത്തി

മാഗിക്കു പിന്നാലെ നെസ്‌ലേക്ക് പുതിയ തലവേദന; കുട്ടികള്‍ക്കായുള്ള പാല്‍പ്പൊടിയില്‍ പുഴുക്കളെ കണ്ടെത്തി

രാജ്യത്തെ ഇളക്കിമറിച്ച മാഗി വിവാദത്തിനു ശേഷം നെസ്‌ലേക്ക് വീണ്ടും തിരിച്ചടി. കുട്ടികള്‍ക്ക് മുലപ്പാലിനേക്കാള്‍ സുരക്ഷിതം എന്ന അവകാശ വാദത്തോടെ കമ്പനി വിപണിയിലെത്തിക്കുന്ന പാല്‍പ്പൊടിയില്‍ പുഴുക്കളെ കണ്ടെത്തിയതാണ് കമ്പനിക്ക് ഇപ്പോള്‍ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കായി നെസ്‌ലെ പുറത്തിറക്കുന്ന നാന്‍ പ്രോ എന്ന പാല്‍പ്പൊടിയിലാണ് ചെറിയ ഒരു തരം പുഴുക്കളേയും, മറ്റു സൂക്ഷ്മ ജീവികളേയും കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പുളിയാകുളം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ തന്റെ കുട്ടികള്‍ക്കായി വാങ്ങിയ നാന്‍ പ്രൊ പാക്കറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്. സംശയം തോന്നിയ ഇയാള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിളിച്ച് പരാതിപ്പെട്ടു.

തുടര്‍ന്ന് പക്കറ്റുകള്‍ പരിശോധനക്കായി കൊയമ്പത്തൂരിലെ സര്‍ക്കാര്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയിലെത്തിക്കുകയും, പാല്‍പ്പൊടിയുടെ 380 ഗ്രാം സാമ്പിളില്‍ നിന്നും 28 ജീവനുള്ള ചെറിയ പുഴുക്കളേയും, 22 കരിഞ്ചെള്ളുകളേയും കണ്ടെത്തുകയുമായിരുന്നു.

Scroll To Top