Sunday December 04, 2016
Latest Updates

വിപണിയിലെത്തിച്ച മാഗി നൂഡില്‍സ് നശിപ്പിച്ച് തുടങ്ങി; നെസ്ലെക്ക് നഷ്ടം 320 കോടി

വിപണിയിലെത്തിച്ച മാഗി നൂഡില്‍സ് നശിപ്പിച്ച് തുടങ്ങി; നെസ്ലെക്ക് നഷ്ടം 320 കോടി

രാജ്യത്ത് ഉല്‍പാദിപ്പിച്ച മാഗി നൂഡില്‍സ് നശിപ്പിക്കുന്ന നടപടികള്‍ ഉല്‍പാദകരായ നെസ്‌ലെ ആരംഭിച്ചു. ഇതിനായി മാഗി ന്യൂഡില്‍സും അനുബന്ധ ഉത്പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിച്ച വകയില്‍ നെസ്‌ലെ നേരിടുന്ന നഷ്ടം 320 കോടി രൂപയാണ്. 110 കോടി രൂപയുടെ ഉല്‍പന്നമാണു വിവിധ ഫാക്ടറികളില്‍ നിലവിലുള്ള സ്റ്റോക്ക്. 210 കോടി രൂപയുടെ സ്റ്റോക്ക് നേരത്തെ വിപണിയിലെത്തിച്ചിരുന്നു.

ആരോഗ്യത്തിന് ഹാനികരമായ മോണോ സോഡിയം ഗഌട്ടാമേറ്റും ലെഡ്ഡും പരിധിയിലധികം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി നിരോധിച്ചത്. നിരോധനത്തിനെതിരെ നെസ്‌ലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അന്തിമവിധി വരുന്നതുവരെ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് കോടതി നെസ്‌ലെയോട് ആവശ്യപ്പെട്ടു.

വില്‍പന കേന്ദ്രങ്ങളിലെത്തിച്ച സ്റ്റോക്ക് വരുംദിവസങ്ങളില്‍ പൂര്‍ണമായും തിരിച്ചെടുക്കുമെന്നു കമ്പനി വ്യക്തമാക്കി. മോശം വാര്‍ത്തയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നെസ്‌ലെയുടെ ഓഹരിവില കുത്തനെ ഇടിയുകയാണ്. ഇന്ന് 3ശതമാനം നഷ്ടത്തോടെയാണ് സ്‌റ്റോക്ക് വില്‍പ്പന ക്ലോസ് ചെയ്തത്. ഒരു മാസത്തിനിടെ ഓഹരിയൊന്നിന് 1330 രൂപയാണ് നെസ്ലെക്ക് ഇടിഞ്ഞത്.

 

Scroll To Top