Sunday December 11, 2016
Latest Updates

നേപ്പാളിലെ ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ ഐറിഷ് സംഘം പുറപ്പെട്ടു 

നേപ്പാളിലെ ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ ഐറിഷ് സംഘം പുറപ്പെട്ടു 

ഡബ്ലിന്‍ :നേപ്പാളിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് അടിയന്തിര സഹായത്തിനായി സംഘത്തെ അയച്ചെന്ന് ജീവകാരുണ്യ പ്രവര്‍ത്തകരായ ഗോള്‍. 80 വര്‍ഷത്തിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ ഭൂകമ്പം നേപ്പാളിനെ ദുരന്തഭൂമിയാക്കിയിരിക്കുകയാണ്.

റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം 1500 പേരുടെ ജീവനെടുത്തതായാണ് പ്രാഥമിക കണക്കുകള്‍. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടവും കണക്കാക്കപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 

നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നും രാജ്യ തലസ്ഥാനം പൂര്‍ണ്ണമായും നിലംപൊത്തിയെന്നും ഗോള്‍ സിഇഒ ബാരി ആന്‍ഡ്രൂസ് പറഞ്ഞു.നിരവധിയാളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും, ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതായും അദ്ദേഹം അറിയിച്ചു. കൂടാതെ, ആളുകള്‍ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായും അദ്ദേഹം ആശങ്കപ്പെട്ടു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.goalglobal.org  എന്ന ലിങ്കില്‍ ഗോളിന്റെ വെബ് സൈറ്റ്
സന്ദര്‍ശിക്കാവുന്നതാണ്.

ഓക്‌സ്ഫാം അയര്‍ലണ്ടിന്റെ നേതൃത്വത്തിലും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. പുതിയ ഒരു സംഘം യാത്രക്കായി തയ്യാടെടുക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ജിം ക്ലാര്‍ക്കന്‍ അറിയിച്ചു. സംഘടന ഒരു ദുരിതാശ്വാസ നിധി രൂപീകരിച്ചിരിക്കുന്നു. അയര്‍ലണ്ടിലെ താത്പര്യമുള്ള എല്ലാവരും www.oxfamireland.org  എന്ന ലിങ്കില്‍ കയറി സംഭാവന ചെയ്യണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു. 1850 30 40 55 എന്ന നമ്പറില്‍ വിളിച്ചോ, അല്ലെങ്കില്‍ ലോക്കല്‍ ഓക്‌സ്ഫാം ഷോപ്പുകള്‍ വഴിയോ
ആളുകള്‍ക്ക് സംഭാവന നല്‍കാവുന്നതാണ്.

Scroll To Top