Wednesday January 24, 2018
Latest Updates

നീന കൈരളിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

നീന കൈരളിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

നീന: നീന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി കലാസാംസ്‌കാരിക സംഘടനയായ നീന കൈരളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. 
ബാലികോമണ്‍ കമ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട വര്‍ണ്ണാഭമായ ആഘോഷപരിപാടികളില്‍ കുട്ടികളുടെയും,മുതിര്‍ന്നവരുടെയും കലാപരിപാടികള്‍,കരോള്‍ ഗാനാലാപനം,സമ്മാനങ്ങളുമായെത്തിയ സാന്റയെ വരവേല്‍ക്കല്‍ എന്നിവ അത്യാകര്‍ഷകങ്ങളായി.
നീന കൈരളി കമ്യൂണിറ്റിയിലെ മുഴുവന്‍ കുട്ടികളെയും സംഘടിപ്പിച്ചു കൊണ്ടൊരുക്കിയ ചെയിന്‍ സോംഗ് വിത്ത് കപ്പിള്‍ ഡാന്‍സ് ഏറെ ശ്രദ്ധേയമായി.
ജെയ്‌സണ്‍ ജോസഫ്,ടോം പോള്‍,ജോജിന്‍ മാത്യു,പ്രിയ റെജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് സമാപ്തിയായി.
വാര്‍ത്ത:മാനുവല്‍ ജോബി
nki5 nki2 nki3

Scroll To Top