Friday December 02, 2016
Latest Updates

നീന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കെ സി സി ഡബ്ലിന്‍ ചാമ്പ്യന്‍മാര്‍,ലിംറിക്ക് റണ്ണര്‍ അപ്പ് 

നീന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കെ സി സി ഡബ്ലിന്‍ ചാമ്പ്യന്‍മാര്‍,ലിംറിക്ക് റണ്ണര്‍ അപ്പ് 

നീന :നീന ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ഏകദിന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കെ സി സി ഡബ്ലിന്‍ ചാമ്പ്യന്‍മാരായി.നീനയില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ കെ സി സി ഡബ്ലിന്‍, ടീം ലീംറിക്കിനെ 12 റണ്‍സിനാണ് കീഴടക്കിയത്.
മികച്ച ബാറ്റ്‌സ്മാനായി കെ സി സി ഡബ്ലിനിലെ വിജയ്‌യും,മികച്ച ബൗളറായി ടീം ലിംറിക്കിന്റെ തോമസ് രാജുവും തിരഞ്ഞെടുക്കപ്പെട്ടു.ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി കെ സി സി യിലെ ജയദേവന്‍ തിരഞ്ഞെടുക്കപ്പെട്ടു.

വിജയികള്‍ക്കായി നീന ക്രിക്കറ്റ് ക്ലബ് ഏര്‍പ്പെടുത്തിയ ട്രോഫിയും,301 യൂറോ കാഷ് അവാര്‍ഡും കെ സി സിയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ജസ്റ്റീന്‍ മാത്യു ,ജിന്‍സണ്‍ അബ്രാഹമില്‍ നിന്നും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള 201 യൂറോയുടെ കാഷ് അവാര്‍ഡ് ഇതാദ്യമായി ടൂര്‍ണമെന്റ് മത്സരത്തില്‍ പങ്കെടുത്ത ടീം ലിംറിക്ക് ഏറ്റുവാങ്ങി.

നീന,ക്ലോണ്‍മല്‍ തുടങ്ങി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ലിംറിക്കിലെ ട്രിസ്യസ് ഇന്ത്യന്‍ ഫുഡ് സ്റ്റോറും,കോണ്‍ഫിഡന്റ് ട്രാവല്‍സുമായിരുന്നു മത്സരങ്ങളുടെ സ്‌പോണ്‍സര്‍മാര്‍

വാര്‍ത്ത:ജെയ്‌സണ്‍ ജോസ് നീന ni cri batni cri ru

Scroll To Top