Wednesday March 29, 2017
Latest Updates

നെഹ്‌റു സര്‍ക്കാര്‍ നേതാജിയുടെ വിവരങ്ങള്‍ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയതായി വെളിപ്പെടുത്തല്‍

നെഹ്‌റു സര്‍ക്കാര്‍ നേതാജിയുടെ വിവരങ്ങള്‍ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയതായി വെളിപ്പെടുത്തല്‍

നേതാജിയുടെ കുടുംബത്തെ നെഹ്രു സര്‍ക്കാര്‍ രണ്ടു ദശാബ്ദ കാലം രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന വെളിപ്പെടുത്തലില്‍ വിവാദങ്ങള്‍ പുകയുന്നതിനിടെ സുപ്രധാന വിവരങ്ങള്‍ സര്‍ക്കാര്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5 ന് ചോര്‍ത്തി നല്‍കിയിരുന്നു എന്ന് പുതിയ വെളിപ്പെടുത്തല്‍.

നേതാജിയുടെ വിശ്വസ്തനായ എസി നമ്പ്യാരും മരുമകള്‍ ആമിയ നാഥ് ബോസും തമ്മിലുള്ള കത്തിടപാടുകള്‍ ഇന്റലിജന്‍സ് ബ്യൂറോ, എംഐ 5 ന് ചോര്‍ത്തി നല്‍കി എന്നാണ് പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ 1948 മുതല്‍ 1968 വരെയുള്ള രണ്ടു ദശാബ്ദ കാലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തിന് രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നതായി തെളിയിക്കുന്ന രഹസ്യരേഖകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സഹോദര പുത്രന്മാരായ ശിശിര്‍ കുമാര്‍, ആമിയ നാഥ് ബോസ് എന്നിവരെയാണ് പ്രധാനമായും നിരീക്ഷിച്ചിരുന്നത്.

1947 ഒക്ടോബര്‍ ആറിന് ഐബി ഓഫീസര്‍ എസ്ബി ഷെട്ടി, എംഐ 5 ലേസന്‍ ഓഫീസര്‍ കെഎം ബൂണിന് അയച്ച ഒരു കത്താണ് ഇപ്പോള്‍ പുറത്തു വന്ന രേഖകളില്‍ പ്രധാനം. ഇതിലുള്ളത് എസി നമ്പ്യാര്‍ നേതാജിയുടെ മരുമകള്‍ ആമിയ നാഥ് ബോസിനയച്ച ഒരു കത്താണെന്നും വായിച്ചു നോക്കി അഭിപ്രായം പറയണം എന്നുമാണ് കത്തിന്റെ ഉള്ളടക്കം. മറുപടി കത്തില്‍ ബൂണ്‍ ഷെട്ടിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടുന്നുമുണ്ട്. ഒക്ടോബര്‍ ഏഴിന് തന്നെ മറുപടി കത്ത് അയക്കപ്പെട്ടിരുന്നു.

 

 

 

Scroll To Top