Monday April 24, 2017
Latest Updates

അയര്‍ലണ്ടില്‍ നിര്‍മ്മിച്ച പുതിയ ഷോര്‍ട്ട് ഫിലിം വ്യാഴാഴ്ച്ച യൂട്യൂബില്‍ റിലീസ് ചെയ്യും

അയര്‍ലണ്ടില്‍ നിര്‍മ്മിച്ച പുതിയ ഷോര്‍ട്ട് ഫിലിം വ്യാഴാഴ്ച്ച യൂട്യൂബില്‍ റിലീസ് ചെയ്യും

നീനാ :അയര്‍ലണ്ട് പോലൊരു പ്രവാസി ദേശത്ത് പല കാരണങ്ങളാലും ഒറ്റപ്പെട്ടു പോകുന്നവര്‍ ഒത്തിരിയാണ്.അത്തരത്തില്‍ കുടുംബത്തില്‍ നിന്നും കിട്ടേണ്ട സ്‌നേഹവും കരുതലും ലഭിക്കാതെ ജീവിതത്തില്‍ ഒറ്റപ്പെട്ട് വേദനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയുമായി അയര്‍ലണ്ടിലെ തന്നെ ഒരു സംഘം ചെറുപ്പക്കാരുടെ ഹൃസ്വ സിനിമ പൂര്‍ത്തിയായി.

നീനാ/കില്ലലൂ മലയാളി സുഹൃത് കൂട്ടായ്മ ആന്‍ ഏഞ്ചല്‍( ‘ An Angel ‘)എന്ന പേരില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം വ്യാഴാഴ്ച്ച യൂ ടുബില്‍ റിലീസ് ചെയ്യും.കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഈ കാലഘട്ടത്തില്‍ വളരെയേറെ കാലിക പ്രസക്തമായ ഒരു വിഷയമാണ് ഈ ഹ്രസ്വ ചിത്രം വഴി അവതരിപ്പിക്കുന്നത്.

റ്റിജു ജോര്‍ജ്ജ് (നീനാ) രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ ക്യാമറായും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് റ്റോബി വര്‍ഗ്ഗീസ് (ഡബ്ലിന്‍) ആണ്.ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ റിനു K രാധാനാരായണന്‍.

ജോമി ജോസഫ് നായകനായും ഏയ്ഞ്ചല്‍ വിമല്‍ നായികയായും വേഷമിടുന്ന ഹ്രസ്വ ചിത്രത്തില്‍ ജോബി മാനുവല്‍,ജെയ്‌സന്‍ ജോസഫ് ,അനുലാല്‍ v.,നിര്‍മ്മല ജെയ്‌സന്‍,പ്രിയ റെജി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

വാര്‍ത്ത:ജോബി മാനുവല്‍.

Scroll To Top