Sunday December 11, 2016
Latest Updates

നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി 

നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി 

നീന : നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ ഇന്നലെ (ശനിയാഴ്ച) രാവിലെ 11 മണി മുതല്‍ 5 മണി വരെ ബാലിക്കോമണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെട്ടു .പഴയകാല സ്മരണകളെ വിളിച്ചുണര്‍ത്തുന്ന രീതിയില്‍ തികച്ചും പരമ്പരാഗതമായി തന്നെ അണിയിച്ചൊരുക്കിയ ആഘോഷപരിപാടികള്‍ മനസിനെ ഏറെ കുളിരണിയിക്കുന്നതായിരുന്നു. .താലപ്പൊലികളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മാവേലിമന്നന് വരവേല്‍പ്പ് നല്‍കി.neena-3 neena2 neena4
കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച നാടന്‍ നൃത്തവും , വനിതകള്‍ അണിയിച്ചൊരുക്കിയ തിരുവാതിര കളിയും ഏറെ നയനാനന്ദകരമായിരുന്നു.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ , വാശിയേറിയ ഓണമത്സരങ്ങള്‍ എന്നിവ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി.ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു
കമ്മറ്റി അംഗങ്ങളായ ജെയ്‌സണ്‍ ജോസഫ് , പ്രിയ റെജി , ടോം പോള്‍ , ജോജിന്‍ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 2016-2017 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനായി ജെയ്‌സണ്‍ ജോസ് , ഏയ്ഞ്ചല്‍ വിമല്‍ , റ്റിജു ജോര്‍ജ് , ജോബി മാനുവല്‍ എന്നിവരടങ്ങുന്ന കമ്മറ്റിയും ആഘോഷവേളയില്‍ തെരഞ്ഞെടുത്തു.

വാര്‍ത്ത : ജോബി മാനുവല്‍

Scroll To Top