Wednesday February 22, 2017
Latest Updates

നീന കൈരളിയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി

നീന കൈരളിയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി

നീന(കൗണ്ടി ടിപ്പററി):നീന കൈരളിയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ സംയുക്തമായി നടത്തപ്പെട്ടു.നീന ബാലികോമണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെട്ട ആഘോഷപരിപാടികള്‍ പങ്കാളിത്വത്തിലും വിവിധ കലാപരിപാടികളുടെ അവതരണത്താലും ഏറെ മികവുറ്റതായി.
കേരള സുറിയാനി ക്രിസ്ത്യാനികളുടെ അനുഷ്ടാന കലാരൂപമായ മാര്‍ഗംകളി പരമ്പരാഗത ശൈലിയില്‍ തന്നെ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.നൃത്ത നൃത്ത്യങ്ങള്‍,സംഗീതാലാപനം തുടങ്ങി ഒട്ടേറെ കലാപരിപാടികള്‍ ആഘോഷപരിപാടികളെ വര്‍ണ്ണാഭമാക്കി.
ജെയ്‌സണ്‍ ജോസഫ്,ടോം പോള്‍,ജോജിന്‍ മാത്യു,പ്രിയ റെജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

വാര്‍ത്ത:ജോബി മാനുവല്‍nee4 nee3 nee2

Scroll To Top