Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ കൂടുതല്‍ കെയറര്‍മാരെ നിയമിക്കണമെന്ന് ആവശ്യമുയരുന്നു

അയര്‍ലണ്ടില്‍ കൂടുതല്‍ കെയറര്‍മാരെ നിയമിക്കണമെന്ന് ആവശ്യമുയരുന്നു

ഡബ്ലിന്‍ :ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി കുടുതല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ നിയമിക്കണമെന്ന് എസ്‌ഐപിടിയു ആവശ്യപ്പെട്ടു. കുടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ടും ഡിസംബര്‍ 15ന് സമരം ആരംഭിക്കുമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞു.
അടിയന്തരമായി 800ലധികം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ നിയമിക്കുകയും ഓപ്പറേഷന്‍ തിയറ്ററുകളില്‍ സര്‍ജന്‍മാരെ സഹായിക്കാന്‍ തിയേറ്റര്‍ അസിസ്‌ററന്റുമാരെയും നിയമിക്കുകയാണെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം പ്രകടമാകുമെന്നും സമയനഷ്ടം ഒഴിവാക്കാമെന്നും എസ്‌ഐപിടിയു ഹെല്‍ത്ത് ഡിവിഷന്‍ ഓര്‍ഗനൈസര്‍ പോള്‍ ബെല്‍ പറഞ്ഞു. 

Scroll To Top