Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ തൊഴിലാളികള്‍ക്ക് മണിക്കൂറിന് 11.45 യൂറോ ലിവിംഗ് വേജ് നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാകണമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍

അയര്‍ലണ്ടിലെ തൊഴിലാളികള്‍ക്ക് മണിക്കൂറിന് 11.45 യൂറോ ലിവിംഗ് വേജ് നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാകണമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍

ഡബ്ലിന്‍: തൊഴിലാളികള്‍ക്ക് ലിവിംഗ് വേജ് നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാകണമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. ലിവിംഗ് വേജ് നല്‍കുന്നതിനുള്ള കരാറില്‍ കമ്പനികള്‍ ഒപ്പുവയ്ക്കണമെന്ന് ജോണ്‍ ബര്‍ട്ടന്‍ ആവശ്യപ്പെട്ടു. ഐറിഷ് സമ്പദ്ഘടന മെച്ചപ്പെട്ട സാഹചര്യത്തില്‍ ലിവിംഗ് വേജ് നല്‍കാന്‍ കമ്പനികള്‍ തയ്യാറാകണമെന്നാണ് ജോണ്‍ ബര്‍ട്ടന്റെ അഭ്യര്‍ത്ഥന. പൊതുമേഖലയിലെ സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളോട് ജോണ്‍ ബര്‍ട്ടന്‍ ഈ ആവശ്യം ഉന്നയിച്ചു. 

burലിവിംഗ് വേജ് നല്‍കുന്നത് കുറഞ്ഞ വരുമാനക്കാരായ ജീവനക്കാരുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയും വെല്‍ഫെയര്‍ പെയ്‌മെന്റുകളെ ആശ്രയിക്കാതെ ജീവിക്കാന്‍ തൊഴിലാളികള്‍ക്ക് സഹായകമാകുകയും ചെയ്യുമെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. ലിവിംഗ് വേജ് ലഭിച്ചാല്‍ കുറഞ്ഞ വേതനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ലഭിക്കും. ഇത് രാജ്യത്തെ കുടുംബങ്ങള്‍ക്കും ഖജാനാവിനും ആശ്വാസമാകും. കാരണം വെല്‍ഫെയര്‍ സ്‌കീമുകളെ ആശ്രയിക്കാതെ ജീവിക്കാന്‍ സാഹചര്യം ഒരുങ്ങുന്നത് ഖജനാവിന് ആശ്വാസമാണ്. 

ലിവിംഗ് വേജ് മണിക്കൂറിന് 11.45 യൂറോ നല്‍കണമെന്നാണ് ഭരണകക്ഷിയിലെ തന്നെ പൊതു അഭിപ്രായം. നിലവില്‍ മണിക്കൂറിന് 8.65 യൂറോ മിനിമം വേതനമാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. യുകെയില്‍ ലിവിംഗ് വേജ് നടപ്പിലാക്കിയ കമ്പനികളിലെല്ലാം തന്നെ ജോലിയുടെ ഗുണനിലവാരം കൂടുകയും ലീവ് എടുക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തതായി ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ലിവിംഗ് വേജ് നല്‍കുന്നത് കമ്പനികള്‍ക്ക് ഗുണം ചെയ്യും. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ലോ പേ കമ്മീഷന്‍ ഉടന്‍ രൂപീകരിക്കുമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. കാന്‍ തൊഴിലുടമകള്‍ തയ്യാറാകണമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. ലിവിംഗ് വേജ് നല്‍കുന്നതിനുള്ള കരാറില്‍ കമ്പനികള്‍ ഒപ്പുവയ്ക്കണമെന്ന് ജോണ്‍ ബര്‍ട്ടന്‍ ആവശ്യപ്പെട്ടു. ഐറിഷ് സമ്പദ്ഘടന മെച്ചപ്പെട്ട സാഹചര്യത്തില്‍ ലിവിംഗ് വേജ് നല്‍കാന്‍ കമ്പനികള്‍ തയ്യാറാകണമെന്നാണ് ജോണ്‍ ബര്‍ട്ടന്റെ അഭ്യര്‍ത്ഥന. പൊതുമേഖലയിലെ സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളോട് ജോണ്‍ ബര്‍ട്ടന്‍ ഈ ആവശ്യം ഉന്നയിച്ചു. 

ലിവിംഗ് വേജ് നല്‍കുന്നത് കുറഞ്ഞ വരുമാനക്കാരായ ജീവനക്കാരുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയും വെല്‍ഫെയര്‍ പെയ്‌മെന്റുകളെ ആശ്രയിക്കാതെ ജീവിക്കാന്‍ തൊഴിലാളികള്‍ക്ക് സഹായകമാകുകയും ചെയ്യുമെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. ലിവിംഗ് വേജ് ലഭിച്ചാല്‍ കുറഞ്ഞ വേതനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ലഭിക്കും. ഇത് രാജ്യത്തെ കുടുംബങ്ങള്‍ക്കും ഖജാനാവിനും ആശ്വാസമാകും. കാരണം വെല്‍ഫെയര്‍ സ്‌കീമുകളെ ആശ്രയിക്കാതെ ജീവിക്കാന്‍ സാഹചര്യം ഒരുങ്ങുന്നത് ഖജനാവിന് ആശ്വാസമാണ്. 

ലിവിംഗ് വേജ് മണിക്കൂറിന് 11.45 യൂറോ നല്‍കണമെന്നാണ് ഭരണകക്ഷിയിലെ തന്നെ പൊതു അഭിപ്രായം. നിലവില്‍ മണിക്കൂറിന് 8.65 യൂറോ മിനിമം വേതനമാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. യുകെയില്‍ ലിവിംഗ് വേജ് നടപ്പിലാക്കിയ കമ്പനികളിലെല്ലാം തന്നെ ജോലിയുടെ ഗുണനിലവാരം കൂടുകയും ലീവ് എടുക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തതായി ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ലിവിംഗ് വേജ് നല്‍കുന്നത് കമ്പനികള്‍ക്ക് ഗുണം ചെയ്യും. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ലോ പേ കമ്മീഷന്‍ ഉടന്‍ രൂപീകരിക്കുമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. 

ലിവിംഗ് വേജിനു വേണ്ടി നിരന്തരം വാദിക്കുന്ന ജോണ്‍ ബര്‍ട്ടന്‍ ഉപ പ്രധാനമന്ത്രിയായത് ജീവനക്കാര്‍ക്ക് പ്രതീക്ഷ പകരുന്നുണ്ട്.എന്നാല്‍ ഫിനഗേല്‍ ഈ പദ്ധതിയ്ക്ക് അത്ര അനുകൂലമല്ലയെന്നതു കൊണ്ട് നടപ്പാക്കാന്‍ താമസം വന്നേക്കും 


Scroll To Top