Saturday December 03, 2016
Latest Updates

ബംഗ്ലാദേശിലെ കെട്ടിട ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഡബ്ലിനില്‍ ജനകീയ സമരം 

ബംഗ്ലാദേശിലെ കെട്ടിട ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഡബ്ലിനില്‍ ജനകീയ സമരം 

ഡബ്ലിന്‍ :2013ല്‍ ബംഗ്ലാദേശിലുണ്ടായ റാണ പ്ലാസ ബില്‍ഡിംഗ് അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ച് ജനകീയ സമിതി ഡബ്ലിനിലെ സെന്റ് സ്റ്റീഫന്‍ ഗ്രീന്‍ ഷോപ്പിംഗ് സെന്ററിലെ ബെനട്ടന്‍ സ്റ്റോര്‍ ഉപരോധിച്ചു. അപകടത്തിന്റെ രണ്ടാം വാര്‍ഷിക വേളയിലാണ് ഉപരോധം.അപകടം വരുത്തി വെച്ച കമ്പനിയുടെ അതേ ഉടമസ്ഥതയിലാണ് ബെനട്ടന്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.
നഷ്ടപരിഹാരം നല്‍കാന്‍ സമയം അതിക്രമിച്ചുവെന്ന് കമ്പനിയെ ബോധ്യപ്പെടുത്താനാണ് സമരമെന്ന് സമരത്തിന് നേതത്വം നല്‍കിയ ജെറി ലൈഡനും, ഐസ്ലിംഗ് ബട്ട്‌ലറും മാധ്യമങ്ങളോട് പറഞ്ഞു. ഏഴു പേരടങ്ങുന്ന സംഘം ഇന്നലെ രാത്രി ഒമ്പതു മണി വരെ കട ഉപരോധിച്ചു.. തങ്ങള്‍ നല്‍കിയ ഒരു മില്യണ്‍ യൂറോ പര്യാപ്തമാണെന്ന് കമ്പനി കരുതിയിരിക്കുകയാണെന്നും എന്നാല്‍ യഥാര്‍ത്ഥ നഷ്ടം പതിന്‍മടങ്ങ് ഇരട്ടിയാണെന്നും സമരക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇവര്‍ക്കു പുറമേ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇതേ വിഷയത്തില്‍ ഇന്ന് 639 വ്യത്യസ്ഥ സമരപരിപാടികള്‍ നടക്കുന്നുണ്ട്.
2013 ഏപ്രിലില്‍ 23 നാണ് ബംഗ്ലാദേശില്‍ റാണ പ്ലാസ ബില്‍ഡിംഗ് തകര്‍ന്നു വീണത്. ഒരു കെട്ടിടത്തിന്റെ ഘടനയിലെ ഏറ്റവും വലിയ പരാജയമായാണ് അപകട കാരണം വിലയിരുത്തപ്പെട്ടത്. 1129 ആളുകള്‍ മരണപ്പെടുകയും, 2500 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടം വസ്ത്രനിര്‍മ്മാണ രംഗത്തെ ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നായിരുന്നു.rana-plaza-benetton-3-630x470

Scroll To Top