Friday December 02, 2016
Latest Updates

അയര്‍ലണ്ട് സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം പിടിച്ച സംഭവം:അന്വേഷണം അയര്‍ലണ്ടിലെ ഇന്ത്യാക്കാരിലേയ്ക്കും നീളുന്നു 

അയര്‍ലണ്ട് സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം പിടിച്ച സംഭവം:അന്വേഷണം അയര്‍ലണ്ടിലെ ഇന്ത്യാക്കാരിലേയ്ക്കും നീളുന്നു 

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ രാത്രി പത്തു കിലോ സ്വര്‍ണ്ണവുമായി പിടികൂടിയ എഡ്വിന്‍ ആണ്ട്രുസ് മറ്റാര്‍ക്കോ വേണ്ടിയുള്ള കാരിയര്‍ ആവുകയായിരുന്നുവെന്ന് സൂചന.കേരളം അടക്കം ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേയ്ക്ക് ഇയാള്‍ പല തവണ യാത്ര ചെയ്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.ചോദ്യംചെയ്യല്‍ തുടരുകയാണ്.ഗ്രീന്‍ ചാനലിലൂടെ പുറത്തു കടന്ന ഇയാളെ എക്‌സിറ്റിനടുത്ത് വെച്ച് ഇന്റലിജന്‌സുകാരാണ് ഇയാളുടെ നടപ്പില്‍ സംശയം തോന്നി പിടി കൂടിയത്.ജാക്കറ്റില്‍ നിരവധി അറകള്‍ ഉണ്ടാക്കി ഓരോ അറയിലും സ്വര്‍ണം ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു.കേരളത്തിലേയ്ക്കുള്ള കള്ളക്കടത്ത് നടത്തുന്ന രീതി പോലും പഠിയ്ക്കാതെയാണ് ജാക്കറ്റിനുള്ളില്‍പോലും സ്വര്‍ണ്ണവുമായി ഇയാള്‍ എത്തിയത്.

എഡ്വിന്‍ ആണ്ട്രുസ്

എഡ്വിന്‍ ആണ്ട്രുസ്

കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളില്‍ നിന്നുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ആകെ 547.324 കി.ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത് എന്നതിനാലാണ് 10 കിലോ സ്വര്‍ണ്ണത്തിന്റെ പ്രാധാന്യം വലുതാവുന്നത്. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഈ കാലയളവില്‍ 432 പേരെയാണ് പിടിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

കസ്റ്റംസ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കരിപ്പൂരിലാണ് പിടിച്ചത്.പ്രതികള്‍ അധികം നെടുമ്പാശേരിയിലാണ്.299.985 കി.ഗ്രാം സ്വര്‍ണ്ണം കരിപ്പൂരില്‍ പിടിച്ചു.അവിടെ 159 പേരെ അറസ്റ്റ് ചെയ്തു.നെടുമ്പാശേരിയില്‍ 195.959 കി.ഗ്രാം സ്വര്‍ണ്ണം പിടിച്ചു. ഇതോടൊപ്പം 241 പ്രതികളെയുും പിടിച്ചു.തിരുവനന്തപുരം വിമാനത്താവളത്തില്‍ 51.38ഗ്രാം സ്വര്‍ണ്ണത്തോടൊപ്പം 32 പേരെയും പിടിച്ചു.

സ്വര്‍ണ്ണ കള്ളക്കടത്തിന്റെ ഒരു ചെറിയ വശം മാത്രമാണിത്. യഥാര്‍ത്ഥ ചിത്രം കണക്കാക്കാനാവില്ല.നെടുമ്പാശേരി വിമാനത്താവളം വഴി കഴിഞ്ഞ ഒരു വര്‍ഷത്തിനകം 1500 കി.ഗ്രാം സ്വര്‍ണ്ണം കൊണ്ടുപോയതായി അറസ്റ്റിലായ മറ്റൊരു പ്രതി സമ്മതിച്ചിട്ടുണ്ട്.

ഇതിനു പുറമെ 500 കി.ഗ്രാം സ്വര്‍ണ്ണം ഒളിച്ചു കടത്തിയതായി പിടിയിലായ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളില്‍ നിന്നും ലഭിച്ച തെളിവനുസരിച്ച് മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനകം നെടുമ്പാശേരി വിമാനത്താവളം വഴി മാത്രം 2,000 കിലോ സ്വര്‍ണ്ണം ഒളിച്ചു കടത്തിയിട്ടുണ്ട്. 

സമീപ കാലയളവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്രയധികം പ്രതികള്‍ കസ്റ്റംസിന്റെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളില്‍ കുടുങ്ങിയിട്ടില്ല. കള്ളക്കടത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന നിരവധി തെളിവുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത.

ഈ കേസിലും അയര്‍ലണ്ടില്‍ ഉള്ള ഇന്ത്യാക്കാര്‍ അടക്കമുള്ളവരെ പോലിസ് സംശയിക്കുന്നുണ്ട് എന്നാണ് വിവരം.ഇയാള്‍ അയര്‍ലണ്ടില്‍ ബന്ധപ്പെട്ടിരുന്ന ഇന്ത്യാക്കാര്‍,ഗള്‍ഫിലെ ബന്ധങ്ങള്‍ എന്നിവയെല്ലാം പോലിസ് അന്വേഷിക്കുന്നുണ്ട്.ചോദ്യം ചെയ്യല്‍ തുടരുകയാണ്.ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ സാമ്പത്തിക കാര്യ കോടതിയില്‍ ഇയാളെ ഹാജരാക്കും.

Scroll To Top