Monday May 22, 2017
Latest Updates

നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ സുരക്ഷാ സംവിധാനങ്ങളില്‍ അസ്വാഭാവികത,പരിശോധനയില്ലാതെ യാത്രക്കാരെ ഇറക്കിവിട്ടു

നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ സുരക്ഷാ സംവിധാനങ്ങളില്‍ അസ്വാഭാവികത,പരിശോധനയില്ലാതെ യാത്രക്കാരെ ഇറക്കിവിട്ടു

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇന്ന് രാവിലെ വിമാനം ഇറങ്ങിയ യാത്രക്കാരെ സുരക്ഷാ പരിശോധനയില്ലാതെ പുറത്തുവിട്ടതായി പരാതിയുയര്‍ന്നു.വന്‍ സുരക്ഷാവീഴ്ചയായാണ് ഇതിനെ ഉന്നതാധികൃതര്‍ കണക്കാക്കുന്നത്.ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് പഠിച്ചുവരികയാണെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.
രാവിലെ 8.30 ഓടെ ഷാര്‍ജയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരെയാണ് സുരക്ഷാ പരിശോധന കൂടാതെ പുറത്തേക്കു വിട്ടത് . വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാരെ ബസില്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ എത്തിക്കുന്നതിനു പകരം വഴിതെറ്റി ഡൊമസ്റ്റിക് ടെര്‍മിനലില്‍ എത്തിച്ചു. വിമാനത്തിലെ 180 യാത്രക്കാരില്‍ 50 ഓളം പേരാണ് ഇത്തരത്തില്‍ പരിശോധന കൂടാതെ പുറത്തുവന്നത്. ചില സ്ഥിരം യാത്രക്കാര്‍ എക്‌സിറ്റ് ക്ലിയറന്‍സ് ലഭിക്കാത്തതില്‍ ജീവനക്കാരോട് സംശയം ചോദിച്ചതോടെയാണ് ഇക്കാര്യം അധികൃതര്‍ പോലുമറിഞ്ഞത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റണ്‍വേയ്ക്കരുകിലുള്ള ലൈറ്റുകള്‍ എയര്‍ ഇന്ത്യ വിമാനം തട്ടി തകര്‍ന്നതിനെ തുടര്‍ന്ന് . ചൊവ്വാഴ്ച രാത്രിയും വിമാനത്താവളത്തില്‍ പരിഭ്രാന്തി പടര്‍ന്നിരുന്നു.ജിദ്ദയില്‍ നിന്നും രാത്രി 11.45നു വന്ന എഐ 924ാം നമ്പര്‍ വിമാനമാണ് ലൈറ്റുകളില്‍ ഇടിച്ചത്.
വിമാനം റണ്‍വേയില്‍ നിന്നും ബേയിലേക്കു തള്ളിക്കൊണ്ടു വരികയായിരുന്നു. ഇതുകാരണം ആ സമയത്തു വന്ന ഏതാനും ഫ്‌ളൈറ്റുകള്‍ വൈകിയാണ് ഇറങ്ങിയത്. പരിശോധനയ്ക്കു ശേഷം പുലര്‍ച്ചെ ഒന്നോടെ ഈ വിമാനം തിരിച്ചു ജിദ്ദയിലേയ്ക്ക് പറന്നു പറന്നു.

Scroll To Top