Sunday September 24, 2017
Latest Updates

10 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ കാലാവധിയ്ക്ക് മുമ്പേ  എന്‍സിടി ടെസ്റ്റിന് ഹാജരാക്കിയാല്‍ ആനുകൂല്യം പ്രഖ്യാപിച്ചു

10 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ കാലാവധിയ്ക്ക് മുമ്പേ  എന്‍സിടി ടെസ്റ്റിന് ഹാജരാക്കിയാല്‍ ആനുകൂല്യം പ്രഖ്യാപിച്ചു

ഡബ്ലിന്‍:പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറുകള്‍ നേരത്തെ എന്‍സിടി ടെസ്റ്റിന് ഹാജരാക്കിയാല്‍ രണ്ടു വര്‍ഷത്തേയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അധികൃതര്‍.10 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് സാധാരണയായി ഒരു വര്‍ഷത്തേയ്ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഓരോ വര്‍ഷവും ടെസ്റ്റ് നടത്തുകയും വേണം.വാഹനം വാങ്ങി 10 വര്‍ഷം തികയുന്നതിന് 90 ദിവസം മുമ്പെങ്കിലും ടെസ്റ്റിന് ഹാജരാക്കിയാല്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.

മുന്‍ വശത്തെ സസ്പെന്‍ഷന്‍,ടയറുകള്‍,ഹെഡ് ലാംപുകള്‍,ബ്രേക്ക് ലൈനുകളും ഹോസുകളും,ബ്രേക്ക് ലൈറ്റുകള്‍ എന്നിവ വേണ്ട നിലവാരത്തോടെ വാഹനത്തില്‍ ഇല്ലാത്തതിന്റെ പേരിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ പേരും എന്‍സിടി ടെസ്റ്റിന് പരാജപ്പെട്ടത് എന്നും വകുപ്പിന്റെ പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.

Scroll To Top