Tuesday December 06, 2016
Latest Updates

എന്‍ സി ടിയ്ക്ക് കൈക്കൂലി വാങ്ങിയ ജീവനക്കാര്‍ പിടിയിലായി 

എന്‍ സി ടിയ്ക്ക് കൈക്കൂലി വാങ്ങിയ  ജീവനക്കാര്‍ പിടിയിലായി 

ഡബ്ലിന്‍:കൈക്കൂലി വാങ്ങിയ ശേഷം നാഷണല്‍ കാര്‍ ടെസ്റ്റ് (എന്‍സിടി) സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ മുന്‍ എന്‍സിടി ജീവനക്കാരനുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. ആര്‍ടിഇ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗാര്‍ഡ നാലു വര്‍ഷം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലുപേരും പിടിയിലായത്. ഇവരെ ഇന്നലെ ഡബ്ലിന്‍ കോടതിയില്‍ ഹാജരാക്കി.

പിടിയിലായപ്പോള്‍ നാലുപേരില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ഗാര്‍ഡ ബ്യൂറോ ഓഫ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷനിലെ ഡിറ്റക്ടീവ് സീയന്‍ ഓ റിയോര്‍ഡെയിന്‍ ജഡ്ജായ മൈക്കല്‍ വാഷ് മുമ്പാകെ ബോധിപ്പിച്ചു. കുറ്റാരോപണ വിധേയരായ നാലുപേരും ഡബ്ലിന്‍ ക്രിമിനല്‍ കോടതിമുമ്പാകെ ജഡ്ജിക്കും ജൂറിക്കും മുമ്പാകെ വിചാരണയ്ക്ക് വിധേയരാകണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ നിര്‍ദേശം നല്കി.

എന്നാല്‍ ഇതുവരെയും കുറ്റാരോപിതരായ ഇവര്‍ എതിര്‍വാദത്തിനു അപേക്ഷ നല്കിയിട്ടില്ല. നാലുപേരെയും റിമാന്‍ഡില്‍ വിട്ടു. ജനുവരിയില്‍ ജില്ലാ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാകണം.ലൂക്കന്‍,സെല്‍ ബ്രിഡ്ജ്,ആഡംസ് ടൌണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്.


Scroll To Top