Friday May 26, 2017
Latest Updates

എന്‍സിടി : ടെസ്റ്റ് അപ്പോയിന്റ്‌മെന്റിന്റെ തെളിവ് കൈവശമുണ്ടെങ്കില്‍ പേടിയ്‌ക്കെണ്ടെന്നു റോഡ് സേഫ്റ്റി അതോറിറ്റി 

എന്‍സിടി : ടെസ്റ്റ് അപ്പോയിന്റ്‌മെന്റിന്റെ തെളിവ് കൈവശമുണ്ടെങ്കില്‍ പേടിയ്‌ക്കെണ്ടെന്നു റോഡ് സേഫ്റ്റി അതോറിറ്റി 

ഡബ്ലിന്‍:എന്‍സിടി പരിശോധനകള്‍ അപേക്ഷ ലഭിച്ചു നാല് ആഴ്ച്ചകള്‍ക്കുള്ളില്‍ നടക്കുമെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് റോഡ് സേഫ്ടി അതോറിറ്റി.
എന്‍സിടി അപേക്ഷകള്‍ നല്‍കിയ വാഹനമുടമകള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെട്ടതിനു ശേഷമാണ് പരിശോധനക്കായി സമയം ലഭിക്കുന്നത് എന്ന കാരണത്താല്‍ പിഴയോടുക്കേണ്ടി വരുമോ എന്ന ആശങ്കയിലായോയിരുന്നു. എന്നാല്‍ പരിശോധനക്കായി ശരാശരി 28 ദിവസത്തെ കാലതാമസം നേരിടുമെന്നും ഒരു ടെസ്റ്റ് അപ്പോയിന്റ്‌മെന്റിന്റെ തെളിവ് കൈവശം വച്ചാല്‍ ഗാര്‍ഡയുടെ പരിശോധനയില്‍ നിന്നും രക്ഷപെടാമെന്നും ആര്‍എസ്എ വക്താവ് അറിയിച്ചു.

എന്‍ സി റ്റി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച വാഹനമുടമകള്‍ അനുവദിക്കപ്പെട്ട ആദ്യദിനം തന്നെ പരിശോധനക്കായി ഹാജരാവണമെന്ന് നിര്‍ബന്ധമില്ലെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.. സൌകര്യപ്രദമായ ഒരു ദിവസത്തിനായി എന്‍സിടിഎസ് വെബ്‌സൈറ്റിലോ 014135992 എന്ന നമ്പറില്‍ വിളിച്ചോ ആളുകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകളുടെ ബാഹുല്യം മൂലം ഡബ്ലിനിലെയു കോര്‍ക്കിലേയും ടെസ്റ്റ് സെന്ററുകള്‍ ഇപ്പോള്‍ തന്നെ ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറോളം തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.



Scroll To Top