Monday December 05, 2016
Latest Updates

എന്‍സിടി പുതുക്കാത്തവര്‍ക്ക് ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി വാഹന ഉടമകള്‍ 

എന്‍സിടി പുതുക്കാത്തവര്‍ക്ക് ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി വാഹന ഉടമകള്‍ 

ഡബ്ലിന്‍:പുതിയതായി നിലവില്‍ വന്ന എന്‍ സി ടി പുതുക്കുന്നത് സംബന്ധിച്ച ട്രാഫിക് നിയമ ഭേദഗതി നൂറുകണക്കിന് വാഹന ഉടമകളെ ദുരിതത്തിലാഴ്ത്തിയതായി പരാതി ഉയര്‍ന്നു. എന്‍സിടി കാലാവധി കഴിഞ്ഞവര്‍ക്ക് 60 യൂറോ പിഴയും 3 പെനാല്‍റ്റി പോയിന്റും ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികള്‍ ഇന്നലെ നിലവില്‍ വന്നു.എന്‍ സി ടി കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാന്‍ ആവശ്യത്തിനു സമയം ലഭിക്കുന്നത്തിനു മുന്‍പാണ് നിയമം പ്രാബല്യത്തിലാക്കിയത് എന്നാണ് പ്രധാന ആരോപണം 

ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ എന്‍.സി.ടി കാലാവധി കഴിഞ്ഞവര്‍ സമീപത്തെ സമീപത്തെ ടെസ്റ്റ് സെന്ററിനെ സമീപിക്കാന്‍ ഇന്നലെ അധികൃതര്‍ നിര്‍ദേശംനല്‍കി കഴിഞ്ഞു.. ഓണ്‍ലൈന്‍ ബുക്കിംഗ് സമയമെടുക്കുമെന്നതിനാലാണ് ടെസ്റ്റ് സെന്ററിനെ സമീപിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.ഈ സാഹചര്യത്തിലാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. 

ഓണ്‍ലൈന്‍ സംവിധാനത്തിലെ പിഴവ് പരിഹരിക്കുന്നത് വരെ എന്‍സിടി പുതുക്കാത്തവര്‍ക്കുള്ള ശിക്ഷാ നടപടികള്‍ ഒഴിവാക്കണമെന്ന് പ്രതിപക്ഷ കക്ഷിയായ ഫിനാഫാള്‍ ആവശ്യപ്പെട്ടു.ടെസ്റ്റ് സെന്ററുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും ഫിനാഫാള്‍ ആവശ്യപ്പെട്ടു.

അതേസമയം ടെസ്റ്റ് സെന്ററില്‍ ഫോണ്‍ ചെയ്തു വേഗത്തില്‍ അപ്പോയിന്റ്‌മെന്റ് നേടാനാകുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വക്താവ് ബ്രിയാന്‍ ഫാരല്‍ പറഞ്ഞു.

എന്‍സിടി കാലാവധി കഴിഞ്ഞവര്‍ക്ക് 60 യൂറോ വരെ പിഴയും 3 പെനാല്‍റ്റി പോയിന്റുമാണ് ശിക്ഷ. ടെസ്റ്റിനായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് തെളിവ് ഹാജരാക്കിയാല്‍ പോലും പിഴയും പെനാല്‍റ്റി പോയിന്റും ശിക്ഷ ലഭിക്കും. ചില ടെസ്റ്റിംഗ് സെന്ററുകളില്‍ മൂന്നു മാസം വരെ കാലതാമസം എടുക്കുന്നതായി ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് വാഹന ഉടമകള്‍ വണ്ടി എടുക്കാതെ പുറത്തിറങ്ങേണ്ടി വരുമെന്നും ആക്ഷേപം ഉയരുന്നുണ്ട്ഇന്നലെ പുതിയ നിയമം നിലവില്‍ വന്നതിനെ തുടര്‍ന്ന് . ജനുവരിയില്‍ എന്‍സിടി കാലാവധി തീരുന്ന ഒരാള്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചിട്ട് അദ്ദേഹത്തിന്റെപ്രാദേശിക മേഖലയിലെ ടെസ്റ്റ് സെന്ററില്‍ നിന്ന് മാര്‍ച്ച് 9 നാണ് ടെസ്റ്റിനു ഡേറ്റ് ലഭ്യമായത്.

രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും സമാനമായ അവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം പേര്‍ക്കും എന്‍സിടി കാലാവധി അവസാനിക്കുന്നത് അനുസരിച്ച് അത് പുതുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഫോണ്‍ ചെയ്തവര്‍ പത്ത് ദിവസത്തിനകമുള്ള തീയതിയില്‍ ടെസ്റ്റ് ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇപ്പോഴും തീയതി സംബന്ധിച്ച് സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നവര്‍ നൂറുകണക്കിനാളുകളുണ്ട്. അതേസമയം കഴിഞ്ഞ ആഴ്ച 30,000 പേര്‍ എന്‍സിടി പുതുക്കുന്നതിനായി ബുക്ക് ചെയ്തു. ഇതില്‍ 200 പേര്‍ മാത്രമാണ് നാല് ആഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുന്നത് എന്നാണു അധികൃതരുടെ വിശദീകരണം.

Scroll To Top