Friday December 09, 2016
Latest Updates

എന്‍ സി ടി പുതുക്കാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അധികൃതര്‍,ഒന്നരലക്ഷം പേര്‍ക്കെതിരെ നടപടി വന്നേക്കും 

എന്‍ സി ടി പുതുക്കാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അധികൃതര്‍,ഒന്നരലക്ഷം പേര്‍ക്കെതിരെ നടപടി വന്നേക്കും 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വാഹനങ്ങളുടെ എന്‍ സി ടി പുതുക്കാതവരുടെ എണ്ണം കുതിച്ചുയരുന്നതായി വെളിപ്പെടുത്തല്‍.ഒന്നര ലക്ഷത്തില്‍ അധികം വാഹനങ്ങളുടെ എന്‍ സി ടി പുതുക്കേണ്ട സമയം കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ലെന്നും ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു.

പുതിയ നിയമം അനുസരിച്ച് എന്‍ സി ടി പുതുക്കാത്തവര്‍ക്ക് 60 യൂറോ ഫൈനും,മൂന്ന് പെനാലിറ്റി പോയിന്റും സ്വീകരിക്കുകയോ,കോടതി നടപടികള്‍ക്ക് വിധേയരാവുകയോ ചെയ്യേണ്ടി വരും.

എന്‍ സി ടി അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് റിമൈന്‍ഡര്‍ അയയ്ക്കാന്‍ തുടങ്ങിയിട്ടും ഈ വര്‍ഷം വാഹന ഉടമകള്‍ കാര്യമായി പ്രതീകരിക്കുന്നില്ലെന്നും അധികൃതര്‍ പറയുന്നു. എന്‍ സി ടി പരിശോധന കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Scroll To Top