Saturday December 03, 2016
Latest Updates

സ്വന്തം കാറിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് :എന്‍ സി ടി പരിശോധകന്‍ കുടുങ്ങി 

സ്വന്തം കാറിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് :എന്‍ സി ടി പരിശോധകന്‍ കുടുങ്ങി 

ഡബ്ലിന്‍ :കാര്‍ ടെസ്റ്റില്‍ സ്വന്തം കാറിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പരിശോധകനെ എന്‍ടിസി പുറത്താക്കി. പതിനഞ്ച് വര്‍ഷത്തോളം എന്‍ടിസിയില്‍ കാര്‍ ടെസ്റ്ററായി ജോലി ചെയ്തിരുന്ന ആന്‍ഡ്രൂ ബാരനെയാണ് സ്വന്തം കാറിന് മൂന്ന് തവണ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് പുറത്താക്കിയത്.

2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. റിയര്‍ ബള്‍ബ് പ്രവര്‍ത്തിക്കാത്തതിനാല്‍ ആന്‍ഡ്രൂ ബാരണിന്റെ വാഹനം ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ബള്‍ബ് മാറ്റി അന്ന് തന്നെ ടെസ്റ്റിനായി കാര്‍ വീണ്ടും സെന്ററിലെത്തിക്കുകയും സ്വന്തം കാര്‍ ടെസ്റ്റില്‍ വിജയിച്ചതായി രേഖപ്പെടുത്തുകയും ചെയ്തുവെനാണ് ആരോപണം. സംഭവം അന്വേഷിച്ച സമിതിയിക്ക് മുന്‍പാകെ താന്‍ ഒരു തവണ മാത്രമെ ക്രമക്കേട് നടത്തിയിട്ടുള്ളൂവെന്ന് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ 2009ലും 2011ലും ആന്‍ഡ്രു സ്വന്തം കാറിന് അനധികൃതമായി അനുമതി നല്‍കിയതായി കണ്ടെത്തി. തുടര്‍ന്ന് ഒക്ടോബര്‍ 16ന് എപ്ലസ് കാര്‍ ടെസ്റ്റിംഗ് സര്‍വ്വീസ് ലിമിറ്റഡ് അധികൃതര്‍ യോഗം ചേര്‍ന്ന് ആന്‍ഡ്രൂവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു.

മാനേജ്‌മെന്റ് നടപടിയെ ചോദ്യം ചെയ്ത് ആന്‍ഡ്രൂ ബാരണ്‍ എംപ്ലോയ്‌മെന്റ് അപ്പീല്‍ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ച ട്രിബ്യൂണല്‍ മാനേജ്‌മെന്റ് നടപടി ശരിവെച്ചു. സ്വന്തം വാഹനങ്ങളോ കുടുംബാംഗങ്ങളുടെ വാഹനങ്ങളോ പരിശോധിക്കാന്‍ തൊഴിലാളിയെ കമ്പനിയുടെ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് എന്‍ടിസി അധികൃതര്‍ ട്രിബ്യൂണലിനെ ബോധിപ്പിച്ചു. തൊഴിലാളുടെ വിശ്വാസ്യതയാണ് പ്രധാനം. സ്വന്തം വാഹനത്തിന് അനുമതി നല്‍കുക വഴി കമ്പനിയുടെ ചട്ടങ്ങള്‍ ആന്‍ഡ്രൂ ബാരണ്‍ ലംഘിച്ചെന്നും കമ്പനി ട്രിബ്യൂണിലിനെ അറിയിച്ചു.

Scroll To Top