Saturday December 03, 2016
Latest Updates

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍സിടി സെന്ററുകള്‍ ആരംഭിച്ചു,കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഉടനെ 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍സിടി സെന്ററുകള്‍ ആരംഭിച്ചു,കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഉടനെ 

ഡബ്ലിന്‍ :വര്‍ദ്ധിച്ച അപ്പോയിന്‍മെന്റുകള്‍ പരിഗണിച്ച് രാജ്യത്താകെയുള്ള എന്‍സിടി സെന്ററുകള്‍ പരിഷ്‌ക്കരിക്കുന്നു. കൂടുതല്‍ ആളുകള്‍ക്ക് സേവനം ഉറപ്പു വരുത്തുന്നതിനായി എന്‍സിടി സെന്ററുകള്‍ കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കുകയും കൂടുതല്‍ ടെസ്റ്റ് ലെയ്‌നുകള്‍ ക്രമീകരിക്കുകയും ചെയ്യും. ഡബ്ലിനിലെ നോര്‍ത്ത് പോയിന്റ് ടെസ്റ്റ് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമോ എന്ന പരീക്ഷണം കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ചിട്ടുണ്ട്. 

ഒരാഴ്ച്ചയിലെ നാല് രാത്രികളില്‍ ഈ സെന്ററിന്റെ സേവനം ലഭ്യമാകത്തക്ക നിലവാരത്തിലായിരിക്കും സമയക്രമം. കോര്‍ക്കിലെ ലിറ്റില്‍ ഐലന്‍ഡ് ടെസ്റ്റ് സെന്ററിലും 24 മണിക്കൂര്‍ ടെസ്റ്റിംഗ് ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി പാസ്‌കല്‍ ഡോണ്‍ഹോ അറിയിച്ചു. 

20 സെന്ററുകള്‍ എങ്കിലും കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിക്കാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. ഇവ ഒന്നുകില്‍ രാവിലെ നേരത്തെ തുറക്കുകയോ, രാത്രികാലങ്ങളില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുകയോ ചെയ്യും. ഗാല്‍വെ, ബല്ലീന, എനിസ്‌കോര്‍ത്തി, കിലെര്‍ണി എന്നിവിടങ്ങളിലുള്ള ടെസ്റ്റ് സെന്ററുകള്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 11.30 വരെ പ്രവര്‍ത്തിക്കും. 

ബ്ലാര്‍ണെ, നാസ്, മുല്ലിംഗര്‍, പോര്‍ട്ട് ലീഷ് എന്നിവിടങ്ങളില്‍ അഡീഷ്ണല്‍ ടെസ്റ്റ് ലെയ്‌നുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിലേക്ക് വേണ്ടി വരുന്ന അധിക ഇന്‍സ്‌പെക്ടര്‍ (നിരീക്ഷകര്‍) മാരെയും നിയമിച്ചിട്ടുണ്ട്. 

Scroll To Top