Sunday December 04, 2016
Latest Updates

സൂപ്പര്‍താര പരിവേഷം വിടാനൊരുങ്ങി രജനീകാന്ത്; അടുത്ത ചിത്രത്തില്‍ നായിക നയന്‍താര

സൂപ്പര്‍താര പരിവേഷം വിടാനൊരുങ്ങി രജനീകാന്ത്; അടുത്ത ചിത്രത്തില്‍ നായിക നയന്‍താര

എന്തിരന്‍, ലിങ്ക തുടങ്ങി സൂപ്പര്‍താര പരിവേഷത്തില്‍നിന്ന് ഒരു പടി താഴേക്ക് ഇറങ്ങാന്‍ രജനീകാന്ത് ചിന്തിക്കുന്നു. ഇതിന്റെ ഭാഗമായി രജനീ ഇപ്പോള്‍ ഡെയ്റ്റ് കൊടുത്തിരിക്കുന്നത് നവസംവിധായകനായ പി.എ. രഞ്ജിത്തിനാണ്. ന്യൂജനറേഷന്‍ സിനിമകളുടെ സംവിധായകനായ രഞ്ജിത്തിന് സൂപ്പര്‍സ്റ്റാര്‍ രജനി എന്തിന് ഡെയ്റ്റ് കൊടുത്തു എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാകും വരാനിരിക്കുന്ന ചിത്രം.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമയില്‍ നായിക നയന്‍താരയായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. നയന്‍താരയുമായി ചര്‍ച്ചകള്‍ നടത്തി ഏകദേശ ധാരണയായിട്ടുണ്ട്. അതേസമയം രജനീ ചിത്രത്തില്‍ നായികയ്ക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും അതിനാല്‍ നായിക ഇല്ലാതായിരിക്കും സിനിമ ഷൂട്ട് ചെയ്യുകയെന്നും വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. രഞ്ജിത്ത് മൗനം വെടിയുന്നത് വരെ ഇതേച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.

നേരത്തെ രജനീകാന്തിനൊപ്പം നയന്‍സ് രണ്ട് സിനിമകല്‍ അഭിനയിച്ചിട്ടുണ്ട്. ചന്ദ്രമുഖി, കുശേലന്‍ എന്നിവയായിരുന്നു ആ സിനിമകള്‍.

സാധാരണയായി രജനീകാന്തിനെ കാണാറുള്ള സൂപ്പര്‍സ്റ്റാര്‍ ഇമേജില്‍നിന്ന് മാറി പ്രായമായ ഒരു ഗ്യാങ്സ്റ്ററുടെ റോളിലായിരിക്കും രജനീകാന്ത് അഭിനയിക്കുക. ലിങ്ക, കൊച്ചഡയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ നല്‍കിയ കനത്ത പരാജയമാണ് രജനീകാന്തിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചനകള്‍.

 

Scroll To Top