Wednesday November 22, 2017
Latest Updates

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍

നയന്‍താര യുവ സംവിധായകനുമായി പ്രണയത്തില്‍

സിനിമയില്‍ വന്നതുമുതല്‍ ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത താരമാണ് തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. ചിമ്പുവുമായും പ്രഭുദേവയുമായും ഉള്ള പ്രണയബന്ധങ്ങള്‍ തകര്‍ന്ന ശേഷവും നയന്‍സിനെ പാപ്പരാസികള്‍ വെറുതെ വിടുന്ന മട്ടില്ല. നയന്‍താരയുടെ പുതിയ പ്രണയത്തെ കുറിച്ചാണ് കോളിവുഡിലെ ചൂടന്‍ വാര്‍ത്തകള്‍. നയന്‍താര തമിഴിലെ ഒരു യുവസംവിധായകനുമായി പ്രണയത്തിലാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.

വിജയ് സേതുപതിയും നയന്‍സും പ്രധാനവേഷത്തിലെത്തുന്ന ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രണയകഥ ചോര്‍ന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍സും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍.

ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് 29കാരനായ വിഘ്‌നേശ് വെള്ളിത്തിരയിലെത്തുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും വിഘ്‌നേശ് സാന്നിധ്യമറിയിച്ചിരുന്നു. തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളുള്ള നയന്‍സിന്റെ ഏറ്റവും പുതിയ മലയാളം റിലീസ് സിദ്ദീഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌കല്‍ ആയിരുന്നു. ഉദയനിധിക്കൊപ്പം എത്തിയ നന്‍പേന്‍ടയാണ് നയന്‍സിന്റേതായി അടുത്തിടെയിറങ്ങിയ തമിഴ് ചിത്രം.

Scroll To Top