Saturday January 20, 2018
Latest Updates

റെയ്ച്ചൂര്‍’നവോദയേറ്റ്‌സ് ഇന്‍ അയര്‍ലണ്ട് റീ യൂണിയന്‍ ഏപ്രില്‍ 16 ന് ഡബ്ലിനില്‍

റെയ്ച്ചൂര്‍’നവോദയേറ്റ്‌സ് ഇന്‍ അയര്‍ലണ്ട് റീ യൂണിയന്‍ ഏപ്രില്‍ 16 ന് ഡബ്ലിനില്‍

ഡബ്ലിന്‍ :റെയ്ച്ചൂര്‍ നവോദയാ കോളജ് ഓഫ് നഴ്‌സിംഗില്‍ പഠിച്ച ശേഷം അയര്‍ലണ്ടിലെത്തി ജോലി ചെയ്യുന്നവരുടെ രണ്ടാമത് സംഗമം ഏപ്രില്‍ 16 ന് ഡബ്ലിന്‍ ലൂക്കനിലെ യൂറേഷ്യ ഹാളില്‍ നടത്തപ്പെടും.
ഏപ്രില്‍ 16 ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് ലൂക്കനിലെ യൂറേഷ്യ ഹാളില്‍ ചേരുന്ന ‘നവോദയേറ്റ്‌സ് ഇന്‍ അയര്‍ലണ്ട് റീ യൂണിയന്‍ സമ്മേളനം ഫാ.ജോസ് ഭരണിക്കുളങ്ങര ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.സനിലാല്‍ വര്‍ഗീസ് സമ്മേളനത്തിന് സ്വാഗതം ആശംസിക്കും.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഉണ്ടായിരിക്കും.
ഇത് രണ്ടാം തവണയാണ് റൈയ്ച്ചൂര്‍ നവോദയാ കോളജ് ഓഫ് നഴ്‌സിംഗില്‍ നിന്നുമുള്ള പൂര്‍വവിദ്യാര്‍ഥികള്‍ അയര്‍ലണ്ടില്‍ ഒന്നിച്ചു കൂടുന്നത്.

സംഘടനയുമായി ഇതേ വരെ ബന്ധപ്പെടാത്ത അയര്‍ലണ്ടില്‍ താമസിക്കുന്ന റെയ്ച്ചൂര്‍ നവോദയാ കോളജ് ഓഫ് നഴ്‌സിംഗിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.0871676761(ജോര്‍ജ് ഫ്രാന്‍സീസ്)

Scroll To Top