Saturday December 10, 2016
Latest Updates

കലാലയ സ്മരണകള്‍ അയവിറക്കി ‘നവോദയേറ്റ്‌സ് ഇന്‍ അയര്‍ലണ്ട്’റീ യൂണിയന്‍ വര്‍ണ്ണാഭമായി 

കലാലയ സ്മരണകള്‍ അയവിറക്കി ‘നവോദയേറ്റ്‌സ് ഇന്‍ അയര്‍ലണ്ട്’റീ യൂണിയന്‍ വര്‍ണ്ണാഭമായി 

പോര്‍ട്ട് ലീഷ് :റെയ്ച്ചൂര്‍ നവോദയാ കോളജ് ഓഫ് നഴ്‌സിംഗില്‍ പഠിച്ച ശേഷം അയര്‍ലണ്ടിലെത്തി ജോലി ചെയ്യുന്നവരുടെ സംഗമം വര്‍ണ്ണാഭമായ ആഘോഷ പരിപാടികളോടെ പോര്‍ട്ട്‌ലീഷില്‍ നടത്തപ്പെട്ടു.nii 2

പോര്‍ട്ട്‌ലീഷ് പാരിഷ് ഹാളില്‍ ചേര്‍ന്ന സംഗമം ‘നവോദയേറ്റ്‌സ് ഇന്‍ അയര്‍ലണ്ട് റീ യൂണിയന്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയതു.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഉണ്ടായിരിന്നു. ഇതാദ്യമായാണ് റൈയ്ച്ചൂര്‍ നവോദയാ കോളജ് ഓഫ് നഴ്‌സിംഗില്‍ നിന്നുമുള്ള പൂര്‍വവിദ്യാര്‍ഥികള്‍ അയര്‍ലണ്ടില്‍ ഒന്നിച്ചു കൂടിയത്.റെയ്ച്ചൂരിലെ കലാലയ മധുര സ്മരണകള്‍ പങ്കുവെച്ചും,സൗഹൃദം ഊട്ടിയുറപ്പിച്ചും സംഗമ പരിപാടികള്‍ വൈകിട്ട് 5 മണി വരെ നീണ്ടു.സനിലാല്‍ വര്‍ഗീസ് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.
അംഗങ്ങള്‍ക്കായി നടത്തിയ ലക്കിഡ്രോയില്‍ കോണ്‍ഫിഡന്റ് ട്രാവല്‍സും,യൂറേഷ്യ ട്രാവല്‍സും സ്‌പോണ്‍സറും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.

ഇതോടനുബന്ധിച്ച് അയര്‍ലണ്ടിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി സംഘടനയ്ക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ജോര്‍ജ് ഫ്രാന്‍സീസ് (ഗാള്‍വേ ,ലോംഗ് ഫോര്‍ഡ്,റോസ് കോമണ്‍ മേഖല)ജോര്‍ജിയ സുനില്‍ (ലിംറിക്ക്,കോര്‍ക്ക്,വാട്ടര്‍ഫോര്‍ഡ് മേഖല )എബി പീറ്റര്‍ (ഡബ്ലിന്‍ മേഖല )എന്നിവരാണ് വിവിധ മേഖലാ പ്രതിനിധികള്‍.
വാര്‍ത്ത:ജോര്‍ജ് ഫ്രാന്‍സീസ്nii 3nii 4

Scroll To Top