Tuesday December 06, 2016
Latest Updates

ഐറിഷ് ബിഷപ്പിനൊപ്പം നവജീവനിലെത്തിയ കര്‍ദ്ദിനാളിന് കിട്ടിയത് പാചകപ്പുരയിലെ സേവനഭാഗ്യം !(ഐ വിഷന്‍ വീഡിയോ റിപ്പോര്‍ട്ട്)

ഐറിഷ് ബിഷപ്പിനൊപ്പം നവജീവനിലെത്തിയ കര്‍ദ്ദിനാളിന് കിട്ടിയത് പാചകപ്പുരയിലെ സേവനഭാഗ്യം !(ഐ വിഷന്‍ വീഡിയോ റിപ്പോര്‍ട്ട്)

കോട്ടയം:കേരളത്തിലെ പി.യു.തോമസ് എന്നു പറഞ്ഞാല്‍ ആവി പറക്കുന്ന ചുടുചോറായിരിക്കും പലരുടെയും മനസ്സിലേക്കു വരിക. നിശബ്ദമായ ഒരു ദൈവപ്രവൃത്തി ചെയ്യുന്നത് അഞ്ചടി മൂന്നിഞ്ചു മാത്രം ഉയരമുള്ള, അധികമൊന്നും വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണ മനുഷ്യനാണ്. സംഭവബഹുലമാണ് ആ ജീവിതം. അനുഭവങ്ങള്‍ മാത്രമാണ് ആ മനുഷ്യന്‍…..
പി.യു.തോമസും അദ്ദേഹം സ്ഥാപിച്ച നവജീവന്‍ എന്ന സംഘടനയും കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി അന്നദാനത്തിലൂടെ ദൈവത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ കോട്ടയം മെഡിക്കല്‍ കോളജിലും കുട്ടികളുടെ ആശുപത്രിയിലും വരുന്ന രോഗികള്‍ക്കോ അവരുടെ കൂട്ടിരിപ്പുകാര്‍ക്കോ പട്ടിണി കിടക്കേണ്ടി വരുന്നില്ല. ‘വിശന്നു കരയുന്നവനില്‍ ഞാന്‍ ദൈവത്തെ കാണുന്നു.’ എന്ന തിരുവചനത്തെ സാര്‍ഥകമാക്കിയ ഒരു ജന്മമാണ് പി.യു.തോമസിന്റേത്. മനുഷ്യര്‍ സല്‍പ്രവൃത്തികള്‍ കണ്ടുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ വെളിച്ചം അവരില്‍ പ്രകാശിക്കട്ടെയെന്ന് ഈ മനുഷ്യനും ആഗ്രഹിക്കുന്നു.

അതുകൊണ്ടാണ് ഭൂഖണ്ഡാന്തരങ്ങളില്‍ നിന്നും അദ്ദേഹത്തെ തേടി ജനമെത്തുന്നത്.അത് വെറും സഹായം എത്തിയ്ക്കാന്‍ മാത്രമല്ല.അവര്‍ക്കറിയാം പി യൂ തോമസ് ഒരു പാഠപുസ്തകമാണ്.അതില്‍ നിന്നും പഠിക്കാനേറെയുണ്ട്.കഴിഞ്ഞ പുതുവര്‍ഷപുലരിയുടെ നാളുകളില്‍ അയര്‍ലണ്ടില്‍ നിന്നെത്തിയ കത്തോലിക്കാ സഭയിലെ ബിഷപ്പിനൊപ്പം നവജീവനിലെത്തിയ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയും,മുന്‍ മന്ത്രിയും ജനതാദള്‍ നേതാവുമായ എം പി വീരേന്ദ്രകുമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളും,മാധ്യമ പ്രവര്‍ത്തകരും അനുഭവിച്ചറിഞ്ഞത് പി യൂ തോമസിന്റെ ദൈനംദിന ജീവിതചര്യയുടെ നേര്‍ക്കാഴ്ച്ചയാണ്.മലയാളം സിനിമ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍,ഗുഡ്‌ന്യൂസ് ടി വിയിലെ പീറ്റര്‍ കെ ജോസഫ്,അയര്‍ലണ്ടില്‍ നിന്നുള്ള ഐ വിഷന്‍ പ്രതിനിധി മാര്‍ട്ടിന്‍ വര്‍ഗീസ് എന്നിവരും അയര്‍ലണ്ടില്‍ നിന്നുള്ള ബിഷപ്പിനോടും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയോടുമൊപ്പം നവജീവനില്‍ എത്തിയിരുന്നു. നവജീവനിലെ നിമിഷങ്ങള്‍ പകര്‍ത്തിയ ഐ വിഷന്റെ വീഡിയോ റിപ്പോര്‍ട്ട് കാണാം.
നവജീവനില്‍ സന്നദ്ധപ്രവര്‍ത്തനം നടത്താനെത്തുന്നവരും ഏറെയാണ്.പപ്പടം കാച്ചാനും പായസം വെയ്ക്കാനും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും സന്ദര്‍ശകസംഘവും മാത്രമല്ല നവജീവനില്‍ എത്തുന്ന ഏവരും ഉത്സുകരാണ്.നല്ലത് വിതയ്ക്കാനും നല്ലത് കൊയ്യാനും ആര്‍ക്കാണ് ഇഷ്ട്ടമില്ലാത്തത്?

Scroll To Top