Sunday December 04, 2016
Latest Updates

നാച്ചറലൈസേഷന്‍ അപേക്ഷാ ഫോമില്‍ നേരിയ മാറ്റം,അപേക്ഷാ തിയതിയ്ക്ക് തൊട്ടു മുമ്പുള്ള വര്‍ഷം ആറ് ആഴ്ച്ചയില്‍ കൂടുതല്‍ രാജ്യം വിട്ടു നിന്നാല്‍ അപേക്ഷ നിരസിക്കും

നാച്ചറലൈസേഷന്‍ അപേക്ഷാ ഫോമില്‍ നേരിയ മാറ്റം,അപേക്ഷാ തിയതിയ്ക്ക് തൊട്ടു മുമ്പുള്ള വര്‍ഷം ആറ് ആഴ്ച്ചയില്‍ കൂടുതല്‍ രാജ്യം വിട്ടു നിന്നാല്‍ അപേക്ഷ നിരസിക്കും

ഡബ്ലിന്‍:ഐറിഷ് നാച്ചറലൈസേഷന് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ക്ക് നേരിയ മാറ്റം വരുത്തിയതായി നാച്ചറലൈസേഷന്‍ വകുപ്പ് അറിയിച്ചു.മുതിര്‍ന്നവര്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഫോമില്‍(ഫോം 8) മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്.കുട്ടികളുടെ അപേക്ഷാ ഫോമില്‍ മാറ്റമില്ല.പുതിയ അപേക്ഷകള്‍ക്കായി ജൂണ്‍ ആദ്യവാരം മുതല്‍ 5.3june2015 എന്ന ഫോമിലാണ് അപേക്ഷിക്കേണ്ടത്.(പുതിയ ഫോമിനായി താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്).http://www.inis.gov.ie/en/INIS/Pages/Citizenship%20Application%20Forms

പുതിയതായി പൗരത്വത്തിനായി അപേക്ഷിക്കുന്നവര്‍ ഏറ്റവും അവസാനത്തെ വര്‍ഷം മുന്‍വര്‍ഷത്തെ റസിഡന്‍സി പെര്‍മിഷന്റെ തുടര്‍ച്ചയായി ഗാര്‍ഡ രജിസ്‌ട്രേഷന്‍ ഉള്ളവരായിരിക്കണമെന്ന് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.ഏറ്റവും അവസാനത്തെ വര്‍ഷം ഒരു വര്‍ഷം തുടര്‍ച്ചയായുള്ള ഗാര്‍ഡ രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലും ആ കാലയളവില്‍ ആറ് ആഴ്ച്ചയില്‍ കൂടുതല്‍ അയര്‍ലണ്ട് വിട്ടുനിന്നാല്‍ പൌരത്വത്തിന് ആ വര്‍ഷം അവസാനം അപേക്ഷിക്കാനാവില്ലെന്നും നാച്ചറലൈസേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Scroll To Top