Saturday December 03, 2016
Latest Updates

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ‘ഘടകര്‍പ്പരന്‍മാര്‍’ ഇന്ന് വൈകിട്ട് 6.30 ന്,അരങ്ങൊരുക്കി നാട്ടരങ്ങ് സംഘം 

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ‘ഘടകര്‍പ്പരന്‍മാര്‍’ ഇന്ന് വൈകിട്ട് 6.30 ന്,അരങ്ങൊരുക്കി നാട്ടരങ്ങ് സംഘം 

ഡബ്ലിന്‍ :നാട്ടരങ്ങ് സംഘത്തിന്‌ടെ ഈ വര്‍ഷത്തെ നാടകം ‘ഘടകര്‍പ്പരന്‍മാര്‍’ ഇന്ന്(ശനി) വൈകീട്ടു 6.30 ന് ഡബ്ലിന്‍ സിറ്റി സെന്റെറിലെ ലിബേര്‍ട്ടി ഹാള്‍ തിയേറ്ററില്‍ (SIPTU ഓഫിസ് ) അരങ്ങേറും.
a18തസ്‌കരവേദം ഇതിവൃത്തമാക്കി എ ശാന്തകുമാര്‍ എഴുതിയ ഈ നാടകം അധികാരത്തിനുവേണ്ടി എന്തിനും ഏതിനും വേണ്ടി കണ്ണടക്കുന്ന ആനുകാലിക പ്രശ്‌നം പ്രേക്ഷകനെ രാജഭരണ കാലത്തെക്ക് കൂട്ടിക്കൊണ്ടു പോകുന്നു 

നാടകം കാണാന്‍ എത്തുന്നവര്‍ക്ക് വേണ്ടി വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.കാര്‍ പാര്‍ക്കിങ്ങിന് ലോവര്‍ അബ്ബി സ്ട്രീറ്റില്‍ഉള്ള ഐറിഷ് ലൈഫ് പാര്‍ക്കിംഗ് ഏരിയയില്‍ സൗകര്യം ഉണ്ടായിരിക്കും.ബസില്‍ വരുന്നവര്‍ക്ക് ഒക്കോണല്‍ സ്ട്രീറ്റില്‍ നിന്നും മൂന്ന് മിനുട്ട് നടന്നാല്‍ ലിബര്‍ട്ടി ഹാള്‍ തിയേറ്ററിലെത്താം.

നാടകം നടക്കുന്ന സമയത്ത് 5 വയസിനു മുകളിലുള്ള കുട്ടികള്‍ക്കായി രണ്ടു മണിക്കൂര്‍ മ്യൂസിക്,ഡാന്‍സ്,ഫേസ് പെയിന്റിംഗ് ,ഗ്ലിറ്റെര്‍ ടാറ്റു ,കരോക്കേ മ്യൂസിക്,ബബ്ബിള്‍സ് ,മാജിക് ഷോ തുടങ്ങിയ പരിപാടികള്‍ മറ്റൊരു ഹാളില്‍ (THE CONNOLLY HALL ) ഒരുക്കിയിട്ടുണ്ട്.

ഷൈജു ലൈവ് സംവിധാനവും ഉദയ് നൂറനാട് സഹസംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ കലാസംവിധാനം അജിത് കേശവനും റിസന്‍ ചുങ്കത്തും ചേര്‍ന്നൊരുക്കുന്നു ,ശബ്ദവും വെളിച്ചവും ശ്യാം ഇസാദ് ,ജോബിന്‍ ഫിലിപ്പ് ,കെവിന്‍ ജോര്‍ജ് ,മേക്കപ്പ് : മഞ്ജു സുനില്‍.

kallരംഗത്ത് :പ്രിന്‍സ് ജോസഫ് അങ്കമാലി,ഉദയ് നൂറനാട്,പ്രദീപ് ചന്ദ്രന്‍,സ്മിത അലക്‌സ് ,എലിസബെത്ത് മത്തായി ,ഷൈബു കൊച്ചിന്‍ ,എല്‍ദോ ജോണ്‍,ബൈജു ജോര്‍ജ്,ജയ്‌സണ്‍ ജോസഫ്,സാജന്‍ സെബാസ്റ്റ്യന്‍,റിസന്‍ ചുങ്കത്ത്,സുനില്‍ ഫ്രാന്‍സിസ്,ഷിബു പുല്ലാട്ട് ,വിനോദ് കണ്ണൂര്‍,എയിഞ്ചല്‍ സുനില്‍ ,ബേസില്‍ പോള്‍,ഫേബ പ്രിന്‍സ് തുടങ്ങിയവര്‍ അഭിനയിക്കുന്നു .

ടിക്കറ്റ് കൌണ്ടറില്‍ നിന്നു ലഭ്യമാണ് .അയര്‍ലണ്ടിലെ എല്ലാ കലാസ്‌നേഹികളെയും സാദരം ക്ഷണിക്കുന്നതായി നാട്ടരങ്ങ് സംഘം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഉദയ് നൂറനാട് :0863527577
ഷൈജു ലൈവ് :0879043501
പ്രിന്‍സ് അങ്കമാലി :0862349138lt mapakasa

Scroll To Top