Sunday December 11, 2016
Latest Updates

ജാഗ്രതൈ….സ്ലോ ഡൌണ്‍ …ഇന്ന് സ്പീഡ് കുറച്ച് വാഹനം ഓടിയ്ക്കുക 

ജാഗ്രതൈ….സ്ലോ ഡൌണ്‍ …ഇന്ന് സ്പീഡ് കുറച്ച് വാഹനം ഓടിയ്ക്കുക 

ഡബ്ലിന്‍: ഓണമല്ലേ ഇത്തിരി വേഗത്തില്‍ വാഹനം ഓടിച്ചേക്കാം എന്ന് ആരെങ്കിലും വിചാരിച്ചാല്‍ ഇന്ന് കുടുങ്ങിയത് തന്നെ.അയര്‍ലണ്ടില്‍ എമ്പാടും വാഹനങ്ങളുടെ വേഗതനിയന്ത്രിക്കാന്‍ നാഷണല്‍ സ്ലോ ഡൌണ്‍ ദിനം ആചരിക്കാന്‍ ഗാര്‍ഡ ആഹ്വാനം നല്കിയിരിക്കുകയാണ്. 

taf2വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍ ശനിയാഴ്ച രാവിലെഏഴു മണി വരെയാണ് നാഷണല്‍ സ്ലോ ഡൌണ്‍ ദിനം ആചരിക്കുന്നത് അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ കുടുക്കാന്‍ ഗാര്‍ഡ പ്രത്യേകം കാമ്പയിന്‍ നടത്തി കാത്തിരിക്കുന്നതിനാല്‍ അമിത വേഗക്കാര്‍ ഉറപ്പായും കുടുങ്ങും.

ഇതോടനുബന്ധിച്ച് ട്രാഫിക് വാനുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയ്ക്കായി ഉണ്ടാവും. 

ഈ വര്‍ഷം ഇതേ വരെ അയര്‍ലണ്ടിലെ റോഡുകളില്‍ 106 പേരാണ് റോഡ് അപകടങ്ങളില്‍മരിച്ചത്. വാഹന വേഗതാ പരിശോധനയില്‍ ഈ വര്‍ഷം ഇതുവരെ 80,000 പേരെയോളം പിടി കൂടിയിരുന്നു.കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെകണക്കുമായി താരതമ്യം ചെയ്താല്‍ പിടിയിലായവരുടെ എണ്ണത്തില്‍ 20 ശതമാനംവര്‍ദ്ധനവാണിത്.

ഗാര്‍ഡ സ്ഥാപിച്ച ക്യാമറയിലാണ് അമിത വേഗക്കാര്‍ കുടുങ്ങിയത്. 50 കിലോമീറ്റര്‍ വേഗ പരിധി നിശ്ചയിച്ച മേഖലയില്‍ നിന്നാണ് കൂടുതല്‍ വാഹന ഉടമകളും പിടിയിലായത്.അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ വഴിയാത്രക്കാര്‍ക്കും സൈക്കിള്‍യാത്രക്കാര്‍ക്കും ഭീഷണിയാണ്.എന്നിട്ടും സ്പീഡ് നിയന്ത്രിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധ കുറയ്ക്കുന്നു എന്നാണു ഗാര്‍ഡ പറയുന്നത്.

Scroll To Top